Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

വാക്സിന്‍ ക്ഷാമം: 45 വയസിന് താഴെയുള്ളവരുടെ വാക്സിനേഷന്‍ വൈകുമെന്ന് നിരവധി സംസ്ഥാനങ്ങള്‍

ഏപ്രില്‍ 28-ാം തിയതിയാണ് മൂന്നാം ഘട്ട വാക്സിനേഷനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചത്. ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ 1.3 കോടി പേരാണ് റജിസ്റ്റര്‍ ചെയ്തത്

covid 19 vaccine registration for 18 years, covid 19 vaccine registration 18+, cowin, cowin vaccine registration, aarogya setu covid vaccine registration, cowin vaccine registration link, cowin app, cowin app for registration, cowin app for vaccine, cowin app covid 19 vaccine, cowin app download, cowin app register, cowin app registration, cowin app covid, cowin app covid registration, covid 19 vaccine registration, coronavirus vaccine registration, covid vaccine registration, covid 19, coronavirus, covid 19 india, covid 19 vaccine, coronavirus vaccine, covid 19 vaccine for above 18, coronavirus vaccine for above 18, covid 19 vaccine for above 18 registration, coronavirus vaccine for above 18 registration, cowin portal, aarogya setu app,covid 19 vaccine kerala, coronavirus vaccine kerala, covid 19 vaccine rush kerala, coronavirus vaccine rush kerala, covid 19 vaccination guidelines kerala, coronavirus vaccine guidelines kerala,coronavirus india, covid 19 second wave, coronavirus second wave, lockdown, lockdown news, corona cases in india, covid 19 vaccine news, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam

ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിനേഷന്‍ വൈകുമെന്ന മുന്നറിയിപ്പുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. മതിയായ വാക്സിന്‍ സ്റ്റോക്കില്ലാത്തതാണ് കാരണം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ മെയ് ഒന്നിന് 18 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തുടങ്ങില്ല എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ ഡോസ് വിതരണം ചെയ്യാന്‍ കഴിയില്ല എന്നാണ് അറിഞ്ഞത്. അതിനാല്‍ വാക്സിനേഷന്‍ പ്രക്രിയ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. എന്നാല്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തുടരും.

Also Read: സംസ്ഥാനത്തെ ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു

ഏപ്രില്‍ 28-ാം തിയതിയാണ് മൂന്നാം ഘട്ട വാക്സിനേഷനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചത്. ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ 1.3 കോടി പേരാണ് റജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ ആദ്യമാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്സിന്‍ നല്‍കാമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സിന്‍ നിര്‍മാതാക്കളോട് സ്റ്റോക്കിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും, സ്വകാര്യ ആശുപത്രികള്‍ക്കും കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു.

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണന എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് മെഗാ വാക്സിന്‍ ഡ്രൈവ് വാക്സിന്‍ ക്ഷാമം മൂലം പലതവണ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. പല ജില്ലകളിലും വന്‍തിരക്ക് അനുഭവപ്പെട്ടു. പലരും വാക്സിന്‍ ലഭിക്കാതെയാണ് മടങ്ങിയതും.അതേസമയം, രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Vaccine stock issue many states would not start third phase on may 1

Next Story
ഇസ്രയേലില്‍ മതപരമായ ആഘോഷത്തിനിടെ തിക്കും തിരക്കും; 40 മരണംStampede in Israel, Israel News, Israel accident death, Israel Accident injury, International news, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com