കോവിഡ് ഒമിക്റോൺ വകഭേദം ബാധിച്ച പത്തിൽ ഒമ്പത് പേരെങ്കിലും പൂർണ്ണമായി വാക്സിനേഷൻ എടുത്തുവരാണെന്ന് കേന്ദ്രസർക്കാർ നടത്തിയ വിശകലനം.
“മഹാമാരിയെ ഒതുക്കി നിർത്തൻ വാക്സിൻ മാത്രം പര്യാപ്തമല്ല,” എന്നും വിശകലന ഫലങ്ങൾ പങ്കുവച്ചുകൊണ്ട് കേന്ദ്രസർക്കാർ പറഞ്ഞു. കൂടാതെ മാസ്കുകളുടെ ഉപയോഗവും നിരീക്ഷണവും രോഗ വ്യാപക ശൃംഖല തകർക്കുന്നതിൽ പ്രധാനമാണെന്ന് ഓർമ്മിപ്പിച്ചു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പുറത്തുവിട്ട വിശകലനത്തിൽ, 27 ശതമാനം കേസുകൾക്കും വിദേശ യാത്രയുടെ ചരിത്രമില്ലെന്ന് കാണിക്കുന്നു. ഇത് സമൂഹത്തിൽ ഒമിക്റോണിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു.
87 പേർക്ക് (91 ശതമാനം) പൂർണ്ണമായി വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും അതിൽ മൂന്ന് പേർക്ക് ബൂസ്റ്റർ ഷോട്ടുകളും ലഭിച്ചിട്ടുണ്ടെന്നും ഇത് കാണിക്കുന്നു. 183 പേരിൽ ഏഴ് പേർക്ക് മാത്രമാണ് വാക്സിൻ എടുക്കാത്തത്, രണ്ട് പേർ ഭാഗികമായി വാക്സിൻ എടുത്തിരുന്നു. വിശകലനം ചെയ്തവരിൽ 73 പേരുടെ വാക്സിനേഷൻ നില അറിയില്ലെന്നും 16 പേർ വാക്സിനേഷന് അർഹരല്ലെന്നും കേന്ദ്രം അറിയിച്ചു.
ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്റോൺ വീടുകൾക്ക് അടുത്ത് പകരാനുള്ള സാധ്യത കൂടുതലാണെന്ന് ഇന്ത്യയുടെ കോവിഡ്-19 ടാസ്ക് ഫോഴ്സ് മേധാവി ഡോ വികെ പോൾ മുന്നറിയിപ്പ് നൽകി.
“ഡെൽറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്റോണിൽ നിന്ന് വളരെ വ്യാപനം ചെയ്യപ്പെടുന്നതിനാൽ ഇത് വീടുകളിൽ പടരുന്നുവെന്ന് വ്യക്തമാണ്. പുറത്ത് നിന്ന് അണുബാധ കൊണ്ടുവരുന്ന ഒരാൾ കാരണം, പുറത്ത് മാസ്ക് ധരിക്കാത്തതിനാൽ, വീട്ടിലെ മറ്റുള്ളവർക്ക് രോഗം പകരും. ഒമൈക്രോണിൽ ഈ അപകടസാധ്യത കൂടുതലാണ്. നമ്മൾ ഇത് മനസ്സിൽ പിടിക്കണം,” പോൾ പറഞ്ഞു.