Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

വാക്സിന്‍ ക്ഷാമത്തില്‍ വലഞ്ഞ് സംസ്ഥാനങ്ങള്‍; മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം

മധ്യപ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവടങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങുമെന്ന് സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Vaccination for Adults, Vaccination for age above 18, Vaccination news, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: രാജ്യത്ത് 18-45 വയസിനിടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ പ്രക്രിയകള്‍ക്ക് ഇന്ന് തുടക്കമാകും. എന്നാല്‍ പല സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. മധ്യപ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവടങ്ങളില്‍ വാക്സിനേഷന്‍ മുടങ്ങുമെന്ന് സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതിയായ വാക്സിനെത്തിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് സാധിക്കാത്തതാണ് കാരണം.

വാക്സിന്‍ സ്വീകരിക്കുന്നതിനായി ആരും ക്യൂ നില്‍ക്കേണ്ടതില്ല എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞത്. ഡല്‍ഹിയില്‍ വാക്സിനില്ല എന്നും കമ്പനികളുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സമാനസാഹചര്യമാണ് മഹാരാഷ്ട്രയിലും. വാക്സിന്‍ക്ഷാമം മൂലം മുംബൈയില്‍ മേയ് രണ്ട് വരെ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. 100 ലധികം സെന്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നു.

Also Read: How to register using CoWIN or Aarogya Setu, cowin.gov.in: പതിനെട്ട് കഴിഞ്ഞവർക്കു വാക്സിൻ: റജിസ്ട്രേഷൻ എവിടെ, എങ്ങനെ ചെയ്യാം?

കേരളത്തിലും വാക്സിന് ക്ഷാമം നേരിടുന്നുണ്ട്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും മുന്‍ഗണന നല്‍കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു കോടിയിലധികം വാക്സിന്‍ ഡോസ് നല്‍കിയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. മേയ് രണ്ടിനകം 86 ലക്ഷം വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Vaccination for adults starts today

Next Story
വാക്സിൻ എത്തിയിട്ടില്ല, വാക്സിനേഷൻ സെന്ററുകളിൽ നാളെ ക്യൂ നിൽക്കരുത്; അഭ്യർത്ഥിച്ച് കേജ്‌രിവാൾArvind Kejriwal, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com