scorecardresearch

ഔരയ്യ അപകടം: മൃതദേഹങ്ങളേയും പരുക്കേറ്റവരേയും ഒരേ ലോറിയില്‍ അയച്ച് ഉത്തര്‍പ്രദേശ്‌

മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും അന്തസിനെ ഈ മനുഷ്യത്വരഹിത സംഭവം കൊള്ളയടിച്ചുവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും അന്തസിനെ ഈ മനുഷ്യത്വരഹിത സംഭവം കൊള്ളയടിച്ചുവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

author-image
WebDesk
New Update
auraiya accident, death, migrants

ലക്‌നൗ: ഔരയ്യ അപകടത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങളും പരുക്കേറ്റവരേയും ഒരേ ട്രക്കില്‍ ജാര്‍ഖണ്ഡിലേക്ക് അയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതേതുടര്‍ന്ന്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രൂക്ഷമായ പ്രതികരണവുമായി എത്തി.

Advertisment

സംഭവത്തെ മനുഷ്യത്വരഹിതമെന്ന് അദ്ദേഹം അപലപിച്ചു. മരിച്ചവരുടേയും ജീവിച്ചിരിക്കുന്നവരുടേയും അന്തസിനെ ഈ മനുഷ്യത്വരഹിത സംഭവം കൊള്ളയടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ഔരയ്യയില്‍ അപകടമുണ്ടായത്. സംഭവത്തില്‍ 26 തൊഴിലാളികള്‍ മരിക്കുകയും 30-ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വന്ന ലോറികള്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.  മരിച്ചവരില്‍ 11 പേര്‍ ജാര്‍ഖണ്ഡുകാരും മറ്റുള്ളവര്‍ ബംഗാളില്‍ നിന്നുമുള്ളവരാണ്.

Advertisment

മൃതദേഹങ്ങളേയും പരുക്കേറ്റവരേയും മൂന്ന് ലോറികളിലായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കയറ്റിവിടുകയായിരുന്നു. സോറന്റെ പ്രതികരണത്തെ തുടര്‍ന്ന് മൃതദേഹങ്ങളെ ആംബുലന്‍സിലേക്ക് മാറ്റി യാത്ര തുടര്‍ന്നു.

Migrants

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: