scorecardresearch

കുടുങ്ങിക്കിടന്നവരെ ഇന്ന് വൈകീട്ടോടെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ

പുറത്തേക്ക് വരുന്നവര്‍ക്കായി സ്‌ട്രെച്ചറുകളും റെസ്‌ക്യൂ ടൂളുകളും ഒക്കെ സജ്ജമാണ്. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കൽ സംഘവും സജ്ജരാണ്: Uttarkashi Rescue Operation

പുറത്തേക്ക് വരുന്നവര്‍ക്കായി സ്‌ട്രെച്ചറുകളും റെസ്‌ക്യൂ ടൂളുകളും ഒക്കെ സജ്ജമാണ്. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കൽ സംഘവും സജ്ജരാണ്: Uttarkashi Rescue Operation

author-image
WebDesk
New Update
Uttarkashi Tunnel Collapse Rescue Operation.

Ambulances on standby near the site of the Silkyara-Barkot tunnel rescue operation on Wednesday. Photo. Chitral Khambhati

ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിൽ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം കൂടുതൽ വൈകുമെന്ന് റിപ്പോർട്ട്. നേരത്തെ ഉച്ചയോടെ പൂർത്തിയാകുമെന്ന് പറഞ്ഞ രക്ഷാദൗത്യം കൂടുതൽ വൈകാനാണ് സാധ്യത. സ്റ്റീൽ പാളികൾ മുറിച്ച് മാറ്റുന്നത് തുടരുന്നുണ്ട്. അതേസമയം, രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. 

Advertisment

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അദ്ദേഹം ടണൽ പരിസരം സന്ദർശിച്ച് രക്ഷാദൌത്യത്തിന്റെ പുരോഗതികൾ വിലയിരുത്തി. ആകെ 55 മീറ്റർ ഭാഗത്താണ് ടണൽ ഇടിഞ്ഞുവീണത്. ഇതിൽ 45 മീറ്ററോളം ഭാഗത്ത് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താൻ 10 മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്ന് ട്രഞ്ച്‍ലസ് മെഷീൻ വിദഗ്ധൻ കൃഷ്ണൻ ഷൺമുഖൻ അറിയിച്ചിരുന്നു. 

അതിനിടെ ഇന്നലെ വൈകീട്ടോടെ കേടായ മെഷീനിന്റെ സാങ്കേതിക പ്രശ്നങ്ങൾ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. തടസ്സമുള്ള ഇരുമ്പ് ഭാഗം എൻഡിആർഎഫിന്റെ നേതൃത്വത്തിൽ മുറിച്ചുനീക്കി. ഇതിന് ശേഷം പൈപ്പ് ഇടുന്ന ജോലികൾ തുടരുകയാണ്. ടണലിന് പുറത്ത് അകത്ത് കുടുങ്ങിയ ജോലിക്കാരുട ബന്ധുക്കൾ അക്ഷമരായി കാത്തിരിപ്പുണ്ട്. സഹോദരൻ പുറത്തെത്തിയാൽ ഇന്ന് ഞങ്ങൾക്ക് ദീപാവലിയാകുമെന്ന് ബന്ധുക്കളിലൊരാളായ ഇന്ദ്രജിത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം 7.40ഓടെ ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ഉദ്യോഗസ്ഥർ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിലേക്ക് പ്രവേശിച്ചിരുന്നു. 11 ദിവസമായി ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന 41 പേരെ പുറത്തേക്ക് കൊണ്ടുവരാനുള്ള രക്ഷാപ്രവര്‍ത്തനങ്ങൾ  അവസാന ഘട്ടത്തിലാണ്. ഇവർക്കുള്ള ഭക്ഷണവും വെള്ളവും ഉള്ളിലേക്ക് എത്തിച്ചിരുന്നു.

Advertisment

നേരത്തെ രാവിലെ 8 മണിയോടെ ഇവരെ പുറത്തെത്തിക്കാം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പുറത്തേക്ക് വരുന്നവര്‍ക്കായി സ്‌ട്രെച്ചറുകളും റെസ്‌ക്യൂ ടൂളുകളും ഒക്കെ സജ്ജമാക്കിയിരുന്നു. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കൽ സംഘവും രാവിലെ മുതൽ സജ്ജരാണ്. ടണൽ സൈറ്റിൽ നിന്ന് ഏകദേശം 30 കിലോ മീറ്റർ അകലെയുള്ള ചിന്യാലിസൗറിൽ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് തൊഴിലാളികളെ ആംബുലൻസുകളില്‍ കൊണ്ടുപോകും.

ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ‌ മറ്റൊരു പ്രതിസന്ധി നേരിടേണ്ടി വന്നു. ഡ്രില്ലർ സ്റ്റീൽ റോഡിൽ ഇടിച്ചുനിൽക്കുകയായിരുന്ന. തുടർന്ന് ഓഗർ മെഷീന്‍റെ ബ്ലേഡ് തകരാറിലായി. 6 മണിക്കൂകള്‍ക്ക് ശേഷം തകരാർ പരിഹരിച്ചതിനെ തുടർന്ന് രക്ഷദൗത്യം വീണ്ടും തുടര്‍ന്നു. തുരങ്കത്തിൽ ഇനി 10 മീറ്ററോളം ഭാഗത്ത് മാത്രമാണു പൈപ്പ് ഇടാനുള്ളത്.

Read More on Uttarkashi Tunnel Collaspe Rescue Operations Here

Uttarakhand News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: