ഡെറാഡൂൺ: വെളളപ്പൊക്കത്തിൽനിന്നും കാർ യാത്രികർ അതിസാഹസികമായി രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹൽദ്വാനി നഗരത്തിലാണ് കനത്ത മഴയെ തുടർന്ന് വെളളപ്പൊക്കം ഉണ്ടായത്. പെട്ടെന്നുണ്ടായ വെളളപ്പാച്ചിലിൽ പെട്ട കാർയാത്രക്കാരാണ് അതിസാഹസികമായി രക്ഷപ്പെട്ടത്.

റോഡിലേക്ക് പെട്ടെന്ന് വെളളം ഒഴുകിയെത്തുകയായിരുന്നു. രണ്ടു കാറുകളും ഒരു ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ പെട്ടെന്ന് തന്നെ ജനാലയിലൂടെ മുകളിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു. യാത്രികർ പുറത്തെത്തിയ നിമിഷങ്ങൾക്കുളളിൽ ഒരു കാർ വെളളത്തിൽ ഒലിച്ചു പോവുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡിൽ ശക്തമായ മഴ പെയ്യുകയാണ്. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. തലസ്ഥാനമായ ഡെറാഡൂണിൽനിന്നും 270 കിലോമീറ്റർ അകലെയുളള ഹൽദ്വാനിയിലും ശക്തമായ മഴയാണ്. അടുത്ത 24 മണിക്കൂറിനുളളിൽ ഉത്തരാഖണ്ഡിൽ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook