/indian-express-malayalam/media/media_files/uploads/2022/03/bjp.jpg)
ന്യൂഡൽഹി: ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലിൽ ബിജെപിക്ക് മുന്നേറ്റം. ഉത്തരാഖണ്ഡിൽ ബിജെപി ഭരണ തുടർച്ച നേടുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവിടെ 40 സീറ്റിൽ ബിജെപി മുന്നിലാണ്. ഉത്തരാഖണ്ഡിൽ ആകെ 70 സീറ്റുകളാണുള്ളത്.
മണിപ്പൂരിലും ബിജെപി വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ട്. ബിജെപി 22 ഇടങ്ങളിലും കോൺഗ്രസ് 15 ഇടത്തും മുന്നിലാണ്. 11 ഇടങ്ങളിൽ എൻസിപി മുന്നേറിയത് രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. മണിപ്പൂരിൽ 60 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്.
ഗോവയിൽ ലീഡ് നില മാറിമറിയുകയാണ്. ബിജെപി മുന്നിലാണെങ്കിലും കേവല ഭൂരിപക്ഷം നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോവയിൽ കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഏതു നിമിഷവും സ്ഥിതിഗതികൾ മാറിമറിയാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ കോൺഗ്രസ് 17 സീറ്റുകൾ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നുവെങ്കിലും ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ചെറുകക്ഷികളെ കൂട്ടുപിടിച്ച് ബിജെപി ഭരണ തലപ്പത്തേക്ക് എത്തുകയായിരുന്നു.
Read More: Election Results 2022: പഞ്ചാബ് ആം ആദ്മി തൂത്തുവാരിയത് എങ്ങനെ? 5 കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.