Latest News

ഉത്തരാഖണ്ഡ് ദുരന്തം: 26 മൃതദേഹങ്ങൾ കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു

തപോവാനിലെ വലിയ തുരങ്കത്തിൽ 90 മീറ്റർ നീളമുള്ള അവശിഷ്ടങ്ങൾ സേന ഇതുവരെ നീക്കം ചെയ്തിട്ടുണ്ട്

Nanda Devi, Nanda Devi glacier, Nanda Devi flash floods, Uttarakhand floods, Uttarakhand flash floods, Uttarakhand glacier, Nanda Devi news, India news

ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ മഞ്ഞുമല അവകടത്തിൽപെട്ട 26 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണി വരെയുള്ള കണക്കുകൾ പ്രകാരം 171 പേരെ കണ്ടെത്താനുണ്ട്. ഇതിൽ 35 ഓളം പേർ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ദേശീയ ദുരന്ത പ്രതികരണ സേന (എൻ‌ഡി‌ആർ‌എഫ്) എന്നിവയുൾപ്പെടെയുള്ള ഒരു വിവിധ ഏജൻസികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ്. തപോവാനിലെ വലിയ തുരങ്കത്തിൽ 90 മീറ്റർ നീളമുള്ള അവശിഷ്ടങ്ങൾ സേന ഇതുവരെ നീക്കം ചെയ്തിട്ടുണ്ട്, 100 മീറ്ററോളം നീക്കം ചെയ്യാൻ ഇനിയും ബാക്കിയുണ്ട്.

സ്ഥിതിഗതികൾ മനസ്സിലാക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തിങ്കളാഴ്ച ചമോലി ജില്ലയിലെത്തിയിരുന്നു. ജീവൻ രക്ഷിക്കുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ

സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഡിജി എസ്.എസ്.ദേസ്വാൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. “നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. തപോവൻ പ്രദേശത്തെ രണ്ട് തുരങ്കങ്ങളിലാണ് ആളുകൾ കുടുങ്ങിയത്. ഇതിൽ ഒന്നിലുണ്ടായിരുന്ന 12 പേരെ രക്ഷപ്പെടുത്തി. അവരിൽ ചിലർക്ക് പരുക്കുകളും ശ്വസന പ്രശ്നങ്ങളുമുണ്ട്. എല്ലാവർക്കും വൈദ്യസഹായം നൽകി ഐടിബിപിയുടെ ജോഷിമത്ത് ആശുപത്രിയിലേക്ക് മാറ്റി,” അദ്ദേഹം പറഞ്ഞു.

“അടുത്ത തുരങ്കം 2 കിലോമീറ്റർ അകലെയാണ്. 30-35 തൊഴിലാളികൾ അവിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. തുരങ്കം തുറക്കുമ്പോൾ നിരവധി മാലിന്യങ്ങൾ ഉണ്ട്. അവ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുമുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു. ഇന്ത്യൻ ആർമി, ഐടിബിപി, എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ ഈ പ്രവർത്തനത്തിൽ ഒരുമിച്ചാണ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ആറ് എർത്ത് മൂവറുകളും ജെസിബികളുമുണ്ട്. എന്നാൽ തുരങ്കം തുറക്കുമ്പോൾ വലിയ അളവിൽ മാലിന്യം ഉണ്ട്, അത് നീക്കംചെയ്യാൻ സമയമെടുക്കുന്നു.”

Read More: ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം: കാണാതായത് 125ലധികം തൊഴിലാളികളെ; തിരച്ചിൽ തുടരുന്നു

തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവന് ആപത്തൊന്നും സംഭവിക്കില്ലെന്നും അവരെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“അവരുടെ ജീവന് ആപത്തൊന്നും സംഭവിക്കില്ലെന്നും അവരെ രക്ഷപ്പെടുത്താൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നീളവും ആഴവുമുള്ള ഒരു തുരങ്കമാണിത്. തുരങ്കത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് കുടുങ്ങിയത്. അവർക്ക് ആവശ്യമായ ഓക്സിജൻ അവിടെ ഉണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആ ഉയരത്തിൽ കടുത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയില്ലാത്തതിനാലും സാഹചര്യങ്ങൾ നമുക്ക് അനുകൂലമാണ്,” അദ്ദേഹം പറഞ്ഞു.

ചമോലിയിലെ ജോഷി മഠത്തിലെ തപോവൻ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലാണ് റിഷിഗംഗ വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന 125 തൊഴിലാളികളെ കാണാതായത്. കാണാതായവരുടെ കൃത്യമായ എണ്ണമല്ല ഇതെന്നും ഇനിയും വർധിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Uttarakhand glacier burst rescue operations going on

Next Story
ജനാധിപത്യ മൂല്യങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക: ഇന്ത്യയോട് യുഎസ് കോൺഗ്രസ് അംഗങ്ങൾFarmers Protest Delhi
The moderation of comments is automated and not cleared manually by malayalam.indianexpress.com