Uttarakhand glacier burst:ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായ 125ലധികം തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. ചമോലിയിലെ ജോഷി മഠത്തിലെ തപോവൻ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലാണ് റിഷിഗംഗ വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന 125 തൊഴിലാളികളെ കാണാതായത്. കാണാതായവരുടെ കൃത്യമായ എണ്ണമല്ല ഇതെന്നും ഇനിയും വർധിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തിൽപെട്ട ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു.
ദുരിതബാധിത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരുമായും, ചമോലി ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഗംഗാ തീരത്തേക്ക് പ്രവേശിക്കരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പഴയ വെള്ളപ്പൊക്ക വീഡിയോകളുപയോഗിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും റാവത്ത് ആളുകളോട് അഭ്യർത്ഥിച്ചു.
പ്രദേശത്തെ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഞായറാഴ്ച രാവിലെ തകർന്നു വീണാണ് അപകടമുണ്ടായത്. അളകനന്ദ നദിയിലെ ഋഷിഗംഗ അണക്കെട്ടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മേഖലയിൽ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്. എന്‍ഡിആര്‍എഫിന്റെ നാല് സംഘവും ഉടന്‍ ഉത്തരാഖണ്ഡിലേക്ക് എത്തും.
Nanda Devi glacier broke off in Chamoli district of #Uttarakhand Sunday morning.Damaged a dam on Alaknanda river. Rise in water level in river. Reports of loss awaited. @IndianExpress pic.twitter.com/J0UoBoIJEe
— Lalmani Verma (@LalmaniVerma838) February 7, 2021
ഋഷിഗംഗ വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന 150 ലധികം തൊഴിലാളികളെ അപകടം നേരിട്ട് ബാധിച്ചിരിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന ഡി.ഐ.ജി റിധിം അഗർവാൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
“പ്രൊജക്ട് സൈറ്റിലെ തങ്ങളുടെ 150ഓളം വരുന്ന തൊഴിലാളികളെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വൈദ്യുത പദ്ധതിയിലെ പ്രതിനിധികൾ എന്നോട് പറഞ്ഞു,” അവർ പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സംസ്ഥാന ദുരന്തനിവാരണ, ചമോലി ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എല്ലാ ജില്ലകളും അതീവ ജാഗ്രതയിലാണ്, ഗംഗാ നദിക്ക് സമീപം പോകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴയ വെള്ളപ്പൊക്ക വീഡിയോകളിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
രക്ഷാപ്രവർത്തകരെ ദുരിതബാധിത പ്രദേശത്തേക്ക് കൊണ്ടുപോയതായും അപകടത്തിൽ ഇതുവരെ ആരും മരിച്ചതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ അറിയിച്ചു. ഐ.ടി.ബി.പിയുടെ രണ്ടു സംഘവും മൂന്ന് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മൂന്ന് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍ കൂടിയെത്തും. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Areas near Ganga in Rishikesh being evacuated following alert that water level in lower areas may rise following Chamoli incident. #glacier broke off in Chamoli. @IndianExpress pic.twitter.com/VP4rCxx9tL
— Lalmani Verma (@LalmaniVerma838) February 7, 2021
സംസ്ഥാന ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഗമിക്കുകയാണ്.
ഉത്തരാഖണ്ഡിന് എല്ലാ സഹായവും നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചു. വ്യോമസേനയ്ക്ക് ജാഗ്രത നിർദ്ദേശം നല്കി. ഡൽഹിയിൽ നിന്ന് കൂടുതൽ എൻഡിആർഎഫ് സംഘാംഗങ്ങളെ പ്രത്യേക വിമാനത്തിൽ ഡെറാഡൂണിലേക്ക് അയച്ചിട്ടുണ്ട്.