ഡെറാഡൂൺ: ലോക്ക്ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുകയും ഗംഗ നദിയിൽ കുളിക്കുകയും ചെയ്ത വിദേശ പൗരന്മാരെക്കൊണ്ട് 500 തവണ മാപ്പെഴുതിച്ച്
ഉത്തരാഖണ്ഡിലെ പൊലീസ്.
തെഹ്രി ഗർവാൾ ജില്ലയിലെ തപോവൻ പ്രദേശത്തെ സായ് ഗംഗാ ഘട്ടിൽ പിടിക്കപ്പെട്ട ഇസ്രായേൽ, ഓസ്ട്രേലിയ, മെക്സിക്കോ, ലാത്വിയ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് മാപ്പെഴുതിക്കൊടുത്തത്. പുറത്തിറങ്ങിയത് തങ്ങൾക്ക് ഗംഗയുടെ തീരത്ത് യോഗ ചെയ്യാനായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്.
“അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ മാത്രമാണ് പുറത്തിറങ്ങാന്‍ ഇളവെന്ന് ഞാൻ അവരോട് പറഞ്ഞു,” തപോവൻ പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള വിനോദ് കുമാർ പറഞ്ഞു.
Read More: കോവിഡ്-19: ആഗോളതലത്തിൽ മരണ സംഖ്യ 1.14 ലക്ഷം കടന്നു
ക്ഷമാപണത്തിൽ തൃപ്തനല്ലെന്ന് പറഞ്ഞ പോലീസ് ഔട്ട്പോസ്റ്റിൽ നിന്ന് കടലാസുകൾ കൊണ്ടു വന്ന് വിദേശികൾക്ക് വിതരണം ചെയ്തശേഷം ഓരോരുത്തരോടും എഴുതാൻ ആവശ്യപ്പെട്ടു: “ഞാൻ ലോക്ക്ഡൗണ്‍ നിയമങ്ങൾ പാലിച്ചില്ല. എന്നോട് ക്ഷമിക്കൂ,” എന്ന് 500 തവണ അവരെക്കൊണ്ട് എഴുതിച്ചു.
അതേസമയം, ഏപ്രിൽ 14-ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മാർഗനിർദേശം ഇന്നു കേന്ദ്രസർക്കാർ പുറത്തിറക്കിയേക്കും. മാർച്ച് 24-ന് പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14-നാണ് അർധരാത്രിയാണ് അവസാനിക്കുന്നത്. എന്നാൽ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാന സർക്കാരുകളും വിദഗ്ദ്ദരും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രം ഒരുങ്ങുന്നത്.
Read in English: Uttarakhand: Foreigners break lockdown order, made to write apology 500 times