Latest News
‘യെദ്യൂരപ്പ മികച്ച പ്രവർത്തനം കാഴ്ചവച്ചു;’ കർണാടക സർക്കാരിലെ നേതൃമാറ്റ സാധ്യത തള്ളി ജെ പി നദ്ദ
മഴ തുടരും; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
അനായാസം പി.വി. സിന്ധു; റോവിങ്ങില്‍ അപ്രതീക്ഷിത കുതിപ്പ്
കൊടകരയില്‍ നഷ്ടപ്പെട്ട പണം ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ട് കൊണ്ടു വന്നത്; ധര്‍മ്മരാജന്റെ മൊഴി പുറത്ത്
രാജ്യത്ത് പ്രതിദിന കേസുകള്‍ 50,000 കടക്കരുത്; കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ നിര്‍ദേശം
39,742 പുതിയ കേസുകള്‍; 46 ശതമാനവും കേരളത്തില്‍

ഉത്തരാഖണ്ഡ് ദുരന്തം: 170 പേർക്കായി തിരച്ചിൽ തുടരുന്നു, ആശയറ്റ് കുടുംബാംഗങ്ങൾ

“തുരങ്ക പാതയിലെ ആദ്യ ഏതാനും നൂറു മീറ്ററിൽ അപകടത്തിൽപ്പെട്ടവർ മഞ്ഞുപാളികളാൽ മുങ്ങിയിട്ടില്ലെങ്കിൽ തുരങ്കത്തിനുള്ളിൽ അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇത് ഒരു നീണ്ട തുരങ്കമായതിനാൽ, ആവശ്യത്തിന് ഓക്‌സിജൻ അവിടെ ലഭിക്കാനുള്ള സാധ്യതയുണ്ട്,” രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടത്തിൽപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. അപകടത്തിൽപ്പെട്ട 170 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു. 1,900 മീറ്റർ നീളമുള്ള തപോവനിലെ വലിയ തുരങ്കത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. ഇവിടെ 35 ലേറെ പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

“തുരങ്ക പാതയിലെ ആദ്യ ഏതാനും നൂറു മീറ്ററിൽ അപകടത്തിൽപ്പെട്ടവർ മഞ്ഞുപാളികളാൽ മുങ്ങിയിട്ടില്ലെങ്കിൽ തുരങ്കത്തിനുള്ളിൽ അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇത് ഒരു നീണ്ട തുരങ്കമായതിനാൽ, ആവശ്യത്തിന് ഓക്‌സിജൻ അവിടെ ലഭിക്കാനുള്ള സാധ്യതയുണ്ട്. മഞ്ഞ് മൂടി കിടക്കുന്നതിലൂടെ ഒരു ചെറിയ വഴി പോലും കണ്ടെത്തിക്കഴിഞ്ഞാൽ, പൈപ്പുകളിലൂടെ തുരങ്കത്തിലേക്ക് ഓക്‌സിജൻ എത്തിക്കും,” ഐടിബിപി ഓഫീസർ പറഞ്ഞു. തപോവൻ തുരങ്കത്തിലേക്ക് 130 മീറ്ററിലെത്താൻ തങ്ങൾക്ക് കഴിഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. “200 മീറ്ററിലെത്തിയ ശേഷം ഞങ്ങൾ വലിയ കുഴപ്പങ്ങൾ പ്രതീക്ഷിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ദേശീയ ദുരന്ത പ്രതികരണ സേന (എൻ‌ഡി‌ആർ‌എഫ്) എന്നിവയുൾപ്പെടെയുള്ള വിവിധ ഏജൻസികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുളള ശ്രമത്തിലാണ്.

Read Also: രോഗികളുടെ എണ്ണം കുറയുന്നത് ഇന്ത്യയിൽ കോവിഡ് രോഗബാധ അവസാനത്തിലേക്കെത്തിയെന്ന് അർത്ഥമാക്കുന്നുണ്ടോ?

സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഡിജി എസ്.എസ്.ദേസ്വാൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. “നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. തപോവൻ പ്രദേശത്തെ രണ്ട് തുരങ്കങ്ങളിലാണ് ആളുകൾ കുടുങ്ങിയത്. ഇതിൽ ഒന്നിലുണ്ടായിരുന്ന 12 പേരെ രക്ഷപ്പെടുത്തി. അവരിൽ ചിലർക്ക് പരുക്കുകളും ശ്വസന പ്രശ്നങ്ങളുമുണ്ട്. എല്ലാവർക്കും വൈദ്യസഹായം നൽകി ഐടിബിപിയുടെ ജോഷിമത്ത് ആശുപത്രിയിലേക്ക് മാറ്റി,” അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Uttarakhand flash flood rescue news updates

Next Story
ഊട്ടിയിലൊരു വ്യത്യസ്ത നഴ്‌സറി;  ഇവിടെ പുനരുജ്ജീവിപ്പിക്കുന്നതു നാടന്‍ സസ്യങ്ങളും പുല്ലുകളുംOoty, ഊട്ടി, nursery for grass and native plants, നാടന്‍ സസ്യങ്ങൾക്കും പുല്ലുകൾക്കുമായി നഴ്സറി, strobilanthes, kurunji, കുറിഞ്ഞി, Godwin Vasanth, ഗോഡ്‌വിന്‍ വസന്ത്, Shola forest, ചോല വനം, Toda tribes, തോഡ ഗോത്രവർഗം, Eriochrysis Rangacharii, എറിയോക്രിസിസ് രംഗചാരി, ie malayalam,  ഐഇ മലയാളം, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com