ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലും മൃഗീയ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേയ്ക്ക്. ആകെയുള്ള 70 സീറ്റുകളില്‍ 59 സീറ്റുകള്‍ സ്വന്തമാക്കിയാണ് ബിജെപി അധികാരത്തിലേറുന്നത്. ഇതിനകം തന്നെ ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി ആഘോഷം തുടങ്ങിക്കഴിഞ്ഞു.

9 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിന് ഇവിടെ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ബിഎസ്‌പിക്ക് ഇവിടെ അക്കൗണ്ട് തുറക്കാനായിട്ടില്ല. മറ്റു പാര്‍ട്ടികള്‍ ഇതിനോടകം രണ്ടു സീറ്റുകള്‍ നേടിയിട്ടുണ്ട്.
uttar pradesh, bjp

ആഭ്യന്തര കലഹം ഇരു പാര്‍ട്ടികളേയും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ ബാധിച്ചിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ ബഹുദൂരം മറികടന്നാണ് ഉത്തർപ്രദേശിലെ പോലെ ഉത്തരാഖണ്ഡിലും ഫലം. നാല്‍പ്പതോളം സീറ്റുകളില്‍ ബിജെപിയും മുപ്പത് സീറ്റുകളിലും കോണ്‍ഗ്രസും ജയിക്കുമെന്നാണ് എം.ആര്‍.സി പ്രവചിച്ചിരുന്നത്. ഇന്ത്യാ ടുഡെ സര്‍വ്വേയിലും ബിജെപിയ്ക്കായിരുന്നു മുന്‍തൂക്കം. ഇഞ്ചോടിച്ച്​ പോരാട്ടമാണ്​ എക്​സിറ്റ്​പോളുകൾ പ്രവചിച്ചതെങ്കിലും വലിയ ഭൂരിപക്ഷമാണ്​ ബിജെപി നേടിയത്​. തിളക്കമാർന്ന വിജയത്തിനിടയിലും കോൺഗ്രസിനെ അട്ടിമറിച്ച്​ ഉത്തരാഖണ്ഡിൽ ഭരണം പിടിക്കാൻ ബിജെപി മുമ്പ്​ നടത്തിയ നീക്കങ്ങൾ അവരെ വേട്ടയാടും​.

Read More: Assembly Election Results 2017 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി തരംഗം; ഗോവയും മണിപ്പൂരും നേടാൻ കോൺഗ്രസ്-ബിജെപി മത്സരം

ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പരാജയപ്പെട്ടു. ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ കിച്ച മണ്ഡലത്തിലും അദ്ദേഹത്തിന്റെ വിധി മറ്റൊന്നായില്ല. ഭരണപ്രതിസന്ധി ഉൾപ്പടെയുള്ള വിഷയങ്ങൾ സംസ്ഥാന രാഷ്​ട്രീയത്തെ ​സംഭവബഹുലമാക്കിയിരുന്നു.​
uttar pradesh, bjp

കോൺഗ്രസിൽ നിന്ന്​ ബി.ജെ.പിയിലെത്തിയ എം.എൽ.എമാർക്ക്​ ഇനി ആശ്വസിക്കാം. തങ്ങളെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന്​ ബി.ജെ.പിയുടെ വിജയം തെളിയിക്കുന്നതായി അവർക്ക്​ അവകാശപ്പെടാം. എന്നാൽ അതിനുമപ്പുറം ഹരീഷ്​ റാവത്തിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്​ എതിരായുള്ള ഭരണവിരുദ്ധ വികാരം തന്നെയാണ്​ ബി.ജെ.പിക്ക്​ തുണയായത്​. അഞ്ച്​ സംസ്ഥാനങ്ങളിലും അലയടിച്ച ഭരണവിരുദ്ധ വികാരം ഉത്തരാഖണ്ഡിലും ഉണ്ടായി എന്നതിനപ്പുറം ബി.ജെ.പിയുടെ വിജയത്തിന്​ മറ്റ്​ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ല.

ഉത്തർപ്രദേശ് കാവി അണിഞ്ഞു, ‘കൈ’പിടിച്ച അഖിലേഷിന്റെ സൈക്കിൾ പഞ്ചറായി

ഉത്തര്‍പ്രദേശില്‍ മൂന്നാമതുള്ള ബി.എസ്.പിയ്ക്ക് ഉത്തരാഖണ്ഡില്‍ ഒരിടത്തും ലീഡു നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസമായിരുന്നു ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പു നടന്നത്. എസ്.പി 21 സീറ്റുകളിലും ബി.എസ്.പി 69 സീറ്റുകളിലും മത്സരിച്ചിരുന്നുവെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. നോട്ടു നിരോധനവും ബി.ജെ.പിയെ സാരമായി ബാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ