ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തന്റെ ഒദ്യോഗിക വസതിയില്‍ കാലിത്തൊഴുത്ത് പണിതു. തൊഴുത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ അദ്ദേഹം നിര്‍വഹിച്ചു. ഡെറാഢൂണിലുള്ള ഒദ്യോഗിക വസതിയിലാണ് തൊഴുത്ത് പണിതത്. പശു ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രതീകമാണെന്ന് കാണിച്ചായിരുന്നു നടപടി.
ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ സുനിതയും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്തു. ഒരു പശുവിനേയും പശുക്കുട്ടിയേയും ആരാധിച്ചാണ് തൊഴുത്തിന്റെ ഉദ്ഘാടനം നടത്തിയത്.
പശുക്കളെ ലാളിച്ച മന്ത്രിയും ഭാര്യയും ഇവയ്ക്ക് ഭക്ഷണവും നല്കി തൊഴുത്തില്‍ അല്പസമയം തുടര്‍ന്നു. “പശു നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ്. പശുവിനെ വീട്ടില്‍ വളര്‍ത്തുന്നതും പരിപാലിക്കുന്നതും നമുക്ക് സന്തോഷവും ആത്മീയ സമാധാനവും നല്കുന്ന പ്രവൃത്തിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.