Latest News

ട്രാൻസ്‌ഫർ അപേക്ഷയുമായി എത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്യിച്ച് ബിജെപി മുഖ്യമന്ത്രി

57 കാരിയായ ഉത്തര ഭാഹുഗുണയെയാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ നിർദ്ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തത്

ന്യൂഡൽഹി: ട്രാൻസ്‌ഫർ അപേക്ഷയുമായി കാണാനെത്തിയ അധ്യാപികയ്‌ക്കു നേരെ ആക്രോശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. 57 കാരിയായ ഉത്തര ഭാഹുഗുണയെയാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ നിർദ്ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തത്. മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട യോഗത്തെ തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. പിന്നീട് അധ്യാപികയെ ജാമ്യത്തിൽ വിട്ടയച്ചു.

പ്രൈമറി സ്‌കൂൾ അധ്യാപികയായ ഉത്തര കഴിഞ്ഞ 25 വർഷമായി ഉത്തർകാശിയിലാണ് ജോലി ചെയ്യുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരണപ്പെട്ടു. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് ഉത്തരയുടെ മക്കൾ താമസിക്കുന്നത്. അവർക്കൊപ്പം ജീവിക്കുന്നതിന് ഡെറാാഡൂണിലേക്ക് തനിക്ക് സ്ഥാലംമാറ്റം നൽകണമെന്ന ആവശ്യവുമായാണ് അധ്യാപിക മുഖ്യമന്ത്രിയെ കാണാനെത്തിയത്.

വ്യാഴാഴ്‌ച ഉത്തര മുഖ്യമന്ത്രിയുടെ നേതൃത്തിൽ നടക്കുന്ന ജനതാ ദർബാർ പരിപാടിക്കെത്തി. ഈ യോഗത്തിൽ ജനങ്ങളുടെ പരാതികൾ മുഖ്യമന്ത്രി കേൾക്കുകയും അവ പരിഹരിക്കുകയും ചെയ്യാറുണ്ട്. തന്റെ അപേക്ഷയും മുഖ്യമന്ത്രി പരിഗണിക്കുമെന്ന് കരുതിയാണ് അധ്യാപിക ചെന്നത്. 25 വർഷമായി താൻ റിമോട്ട് ഏരിയയിൽ ജോലി ചെയ്യുകയാണെന്നും തനിക്ക് സ്ഥലം മാറ്റം നൽകണമെന്നും അധ്യാപിക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പക്ഷേ മുഖ്യമന്ത്രി അധ്യാപികയുടെ അപേക്ഷ തളളി.

എന്തുകൊണ്ടാണ് തന്റെ അപേക്ഷ നിരസിച്ചതെന്ന് അധ്യാപിക മുഖ്യമന്ത്രിയോട് ചോദിച്ചു. ഇതിൽ കുപിതനായ മുഖ്യമന്ത്രി അധ്യാപികയെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യാനും അവരെ കസ്റ്റഡിയിൽ എടുക്കാനും നിർദ്ദേശിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തെത്തിയിട്ടുണ്ട്. ”കഴിഞ്ഞ 25 വർഷമായി അധ്യാപിക റിമോട്ട് ഏരിയയിൽ ജോലി ചെയ്യുകയാണ്. അവർ വിധവയാണ്. അവരുടെ വാക്കുകൾ കേൾക്കാൻ ആരു തയ്യാറാവുന്നില്ല. അധ്യാപികയുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്”, കോൺഗ്രസ് നേതാവായ മുൻ മുഖ്യമന്ത്രി പ്രതികരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Uttarakhand chief minister snaps after row with teacher

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com