ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് വോട്ടെടുപ്പിന്രെ ചൂടിൽ. ഉത്തരാഖണ്ഡിലെ 74.20 ലക്ഷം ജനങ്ങളാണ് ജനവിധി നിർണയിക്കാൻ പോളിംഗ് ബൂത്തിലെത്തുക. ബിജെപിയും കോണ്‍ഗ്രസുമാണ് പ്രധാനമായും ഇവിടെ മത്സരരംഗത്തുള്ളത്. 70 നിയമസഭാ സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ 69 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

ബിഎസ്‌പി സ്ഥാനാര്‍ഥി കുല്‍ദീപ് വാഹനാപകടത്തില്‍ മരണപ്പെട്ടതിനാലാണ് കര്‍ണപ്രയാര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക് മാറ്റി വെച്ചത്. മാർച്ച് 9നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്.

കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്നത്. കോൺഗ്രസിലെ തമ്മിലടിയും അഴിമതി ആരോപണങ്ങളും ഉത്തരാഖണ്ഡിൽ ഭരണം പിടിക്കാൻ കളമൊരുക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പിഡിഎഫുമായി ചേര്‍ന്നാണ് ഭരണം നടത്തിയത്. ഇത്തവണ ഇരു പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് മുഖ്യ വെല്ലുവിളിയാണ്.

Live Updates:

5:45 pm: അഞ്ച് മണി വരെ 68 ശതമാനം പോളിംങ്ങ് രേഖപ്പെടുത്തി.

3: 54 pm: മൂന്ന് മണി വരെ 53 ശതമാനം പോളിംങ്ങ് രേഖപ്പെടുത്തി

3: 15 pm: ഒരു മണി വരെ 40 ശതമാനം വോട്ടിംങ്ങ്

2:17 pm: ഉച്ചയ്‌ക്ക് ഒരു മണി വരെ 39 ശതമാനം പോളിങ്ങ് നടന്നെന്ന് ഇലക്ഷൻ കമ്മീഷൻ.

12:27 pm: മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഡെറാഡൂണിലെ 45-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

12:08 pm: രാവിലെ 11 മണി വരെ സംസ്ഥാനത്ത് 22 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

10:51 am: ഹരിദ്വാറിലെ 106-ാം നമ്പർ ബൂത്തിൽ ബാബാ രാംദേവ് വോട്ട് രോഖപ്പെടുത്തി.

10:24 am: കോൺഗ്രസിന്റെ ഇന്ദിര ഹ്രിദയേഷ് ഹൽദ്വാനിയിലെ 17-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ബിഎസ്‌പിയുടെ സമദിനും ബിജെപിയുടെ ജെപിഎസ് റൗടേലയ്‌ക്കും എതിരെയാണ് ഇന്ദിര മത്സരിക്കുന്നത്.

9:49 am: ഡെറാഡൂണിലെ കൃഷാൻപൂരിൽ ചീഫ് ഇലക്‌ടറൽ ഓഫീസർ രാധാ രതൂരി വോട്ട് രേഖപ്പെടുത്തി.

9:25 am: ഒരു മണിക്കൂർ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഉത്തരാഖണ്ഡിൽ ആറ് ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

9:22 am: ബിഎസ്‌പിയുടെ ഗണേശ് പ്രസാദ്, ബിജെപിയുടെ ഡോ.ഡി.എസ്.റാവത്ത്, ഐഎൻസിയുടെ ഗണേശ് ഗോദിയാൽ എന്നിവർ മത്സരിക്കുന്ന ശ്രീനഗറിലെ 8-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് നല്ല രീതിയിൽ പുരോഗമിക്കുന്നു.

9:15 am: റാണിഘട്ടിലെ ബൂത്ത് നമ്പർ 130ൽ ബിജെപിയുടെ ഉത്തരാഖണ്ഡ് പ്രസിഡന്റ് അജയ് ഭട്ട് വോട്ട് രേഖപ്പെടുത്തി.

അജയ് ഭട്ട്.

അജയ് ഭട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ