Latest News

ഉത്തരാഖണ്ഡില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു

ഗം​ഗോ​ത്രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രുന്ന സംഘമാണ് അപകടത്തില്‍പെട്ടത്

ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ർ മ​രി​ച്ചു. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലെ സ​ൻ​ഗ്ലാ​യി​ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് അപകടം ഉണ്ടായത്. ബ​സ് 100 മീ​റ്റ​ർ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞാണ് അപകടം. ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ ഭ​ങ്കോ​ലി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

ഗം​ഗോ​ത്രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രുന്ന സംഘമാണ് ഇവര്‍. ഗം​ഗോ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ ഉണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമാക്കിയത്. റോഡിന്റെ വശത്തെ മണ്ണിടിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. പ​തി​മൂ​ന്നു​പേ​ർ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. 13കാരിയെ ഡെ​റാ​ഡൂ​ണി​ലേ​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​ക​വെ മ​രി​ച്ചു. മ​റ്റൊ​രു 13കാരിയെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ഡെ​റാ​ഡൂ​ണി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

മരിച്ചവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഓഗസ്റ്റ് 28ന് തെഹ്രി ഗര്‍വാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിക്കുകയും 34 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജൂലൈ 24ന് പൂരി ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 48 യാത്രക്കാരാണ് മരിച്ചത്. വിനോദയാത്രാ സംഘമാണ് അന്ന് അപകടത്തില്‍പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Uttarakhand 14 dead after tempo falls into a gorge in uttarkashi district

Next Story
നോട്ട് നിരോധനമല്ല, സമ്പദ്‍വ്യവസ്ഥയെ തളര്‍ത്തിയത് രഘുറാം രാജന്‍: നീ​തി ആ​യോ​ഗ് വൈ​സ് ചെ​യ​ർ​മാ​ൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com