രാംദേവിന്റെ കമ്പനിയുടെ ലാഭ വിഹിതം കര്‍ഷകര്‍ക്കും നല്‍കണമെന്ന് കോടതി

കര്‍ഷകര്‍ ശേഖരിച്ചു നല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി മരുന്നും മറ്റും തയ്യാറാക്കുന്നത്

baba ramdev, uttaragarh, court, farmers, patanjali, ie malayalam, ബാബാ രംദേവ്, കോടതി, ഉത്തരാഖണ്ഡ്, കർഷകർ, പതഞ്ജലി, ഐഇ മലയാളം

ഉത്തരാഖണ്ഡ്: ബാബ രാംദേവിന് തിരിച്ചടിയായി ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. രാംദേവിന്റെ കമ്പനിയുടെ ലാഭ വിഹിതത്തിന്റെ ഒരു ഭാഗം കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി. രാംദേവിന്റെ ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതിയുടെ വിധി.

കര്‍ഷകര്‍ ശേഖരിച്ചു നല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി മരുന്നും മറ്റും തയ്യാറാക്കുന്നത്. അതുകൊണ്ട് കമ്പനിയുടെ ലാഭത്തില്‍ 421 കോടിയില്‍ നിന്ന് രണ്ട് കോടി കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോര്‍ഡും ദിവ്യ ഫാര്‍മസിയും തമ്മിലുള്ള കേസിലാണ് കോടതിയുടെ വിധി. ജൈവ വൈവിധ്യ ആക്ട് 2002 പ്രകാരമാണ് കോടതിയുടെ ഉത്തരവ്. ആയുര്‍വേദ ഉത്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളും പ്രധാന ചേരുവകളും ജൈവ വിഭവങ്ങള്‍ തന്നെയാണെന്ന് ജസ്റ്റിസ് സുദാന്‍ഷു ദൂലിയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിയില്‍ പറയുന്നു.

നേരത്തെ യുബിബി ദിവ്യ ഫാര്‍മസിയോട് ലാഭത്തിന്റെ പങ്ക് കര്‍ഷകര്‍ക്കും പ്രാദേശ വാസികള്‍ക്കും നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഫാര്‍മസി കോടതിയെ സമീപിക്കുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Uttaragarh highcourt orders ramdevs company to share profit with farmers

Next Story
‘സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറി ശിക്ഷിക്കാറുണ്ട്’; ഡല്‍ഹി അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com