ലക്നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗം ചെറുത്ത യുവതിയെ ജീവനോടെ കത്തിച്ചു കൊന്നു. യുപിയിലെ സംബാലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുംടുംബാംഗങ്ങള്‍ പരാതി നല്‍കിയത്. ആരാണ് കൃത്യം നടത്തിയതെന്ന് പൊലീസിന് ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.

കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. ‘ഞങ്ങള്‍ കുടുംബത്തോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ തന്നെ പിടികൂടും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങും’, എന്ന് പൊലീസ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook