സോന്‍ബന്ദ്ര: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഹൗറ-ജബല്‍പൂര്‍ ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. സോന്‍ബന്ദ്രയില്‍ ഒബാര റെയില്‍വെ സ്റ്റേഷന് സമീപം രാവിലെ ആറുമണിയോടെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അ​ടു​ത്തി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ൽ​നി​ന്ന് റെ​യി​ൽ​വേ വ​കു​പ്പ് പ്ര​ധാ​ന​മ​ന്ത്രി എ​ടു​ത്തു​മാ​റ്റി​യി​രു​ന്നു. പു​നഃ​സം​ഘ​ട​ന​യി​ൽ പി​യൂ​ഷ് ഗോ​യ​ലി​നാ​ണു റെ​യി​ൽ മ​ന്ത്രാ​ല​യ​​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഒരു മാസത്തിനിടെ രാജ്യത്തുണ്ടാകുന്ന നാലാമത്തെ വലിയ ട്രെയിൽ അപകടമാണിത്. ഉത്തർപ്രദേശിലെ മൂന്നാമതും. മുസാഫിര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയ അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയില്‍നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.

അസംഗ്രായിൽ നിന്ന് ഡൽഹിയിലേക്ക് പോയ കൈഫിയാത് എക്സ്പ്രസ് ഔറയിൽ പാളം തെറ്റി 40ലേറെ പേർക്ക് പരിക്കേറ്റിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ