Latest News

പ്രതികളെ പൊലീസ് വെറുതെ വിട്ടു; പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗ കേസുകള്‍ കൂടുകയാണെങ്കിലും പൊലീസ് നിഷ്ക്രിയരാണെന്നാണ് ആക്ഷേപം

suicide ആത്മഹത്യ ie malayalam ഐഇ മലയാളം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഫത്തേഹ്പൂരില്‍ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. പ്രതികളെ പൊലീസ് വെറുതെ വിട്ടതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. 2018 മാര്‍ച്ചില്‍ യുവതി ഫത്തേഹ്പൂര്‍ ഗ്രാമത്തിലെ രണ്ട് പേര്‍ക്കെതിരെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. അന്ന് മുതല്‍ നീതിക്കായി തന്റെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

എന്നാല്‍ പ്രതികള്‍ക്ക് പൊലീസ് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആരോപിച്ച് യുവതി 2018 സെപ്തംബറില്‍ ലക്നൗവിലെ വിദാന്‍ സഭയ്ക്ക് മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്നും രണ്ട് അന്വേഷണവും പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്, കൂടാതെ എസ്ഐയെ സ്ഥലം മാറ്റുകയും ചെയ്തു. ഈയടുത്ത് യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലും സമാനമായ സംഭവം നടന്നിരുന്നു. 2018 ഡിസംബറില്‍ 20കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പൊലീസില്‍ പരാതി നില്‍കിയെങ്കിലും പ്രതികള്‍ വീണ്ടും പെണ്‍കുട്ടിയെ സമീപിച്ചു. യുവതിയുടെ അശ്ലീല വീഡിയോ കൈയിലുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗ കേസുകള്‍ കൂടുകയാണെങ്കിലും പൊലീസ് നിഷ്ക്രിയരാണെന്നാണ് ആക്ഷേപം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Uttar pradesh rape survivor commits suicide

Next Story
‘ബില്‍ കിട്ടിയില്ലെങ്കില്‍ പണം നല്‍കരുത്’; ഭക്ഷണത്തിന്റെ കൊളളവിലയ്ക്ക് റെയില്‍വെയുടെ പിടി വീഴുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com