ഉ​ത്ത​ർ​പ്ര​ദേ​ശ്: യോ​ഗി ആ​ദി​ത്യ​നാ​ഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ഉ​ത്ത​ർ​പ്ര​ദേ​ശിൽ പോ​ലീ​സ് ന​ട​ത്തി​യ​ത് 420 ഏ​റ്റു​മു​ട്ട​ലു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശ് ഡി​ജി​പി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്കുകൾ പു​റ​ത്തു​വി​ട്ട​ത്. ഏറ്റുമുട്ടലുകളിൽ 15 പേരാണ് കൊല്ലപ്പെട്ടത്.

ആ​റു മാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാണ് 15 പേ​ർ കൊ​ല്ല​പ്പെ​ട്ടത്. ഇ​തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ 48 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ്. ചി​ത്ര​കൂ​ടി​ൽ അ​ക്ര​മി​സം​ഘ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സു​കാ​ര​നും കൊ​ല്ല​പ്പെ​ട്ടു. മാ​ർ​ച്ച് 20 മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ 88 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യാ​ണ് ഈ ​ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക​ളെ​ന്ന ത​ര​ത്തി​ൽ ഡി​ജി​പി ആ​സ്ഥാ​ന​ത്തെ പി​ആ​ർ​ഒ​യു​ടെ ചു​മ​ത​ല​യു​ള്ള ഹ​രി റാം ​ശ​ർ​മ ട്വീ​റ്റു​ ചെയ്തിരുന്നു. ഈ ട്വീറ്റിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ