scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്തു; പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി

ശുചിത്വം, നവീകരണം, ആത്മനിർഭർ ഭാരത് എന്നിവയിൽ പ്രതിജ്ഞാബദ്ധരാകണമെന്ന് രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്തു. തന്റെ രണ്ട് ദിവസത്തെ വാരണാസി സന്ദർശനത്തിനിടെ തിങ്കളാഴ്ചയാണ് മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ശുചിത്വം, നവീകരണം, ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) എന്നിവയിൽ പ്രതിജ്ഞാബദ്ധരാകാൻ അദ്ദേഹം ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഗംഗയിൽ സ്നാനംവും പ്രാർഥനയും നടത്തി. വാരണാസിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. 2019 മാർച്ച് എട്ടിന് മോദി തറക്കല്ലിട്ട ടെംപിൾ സിറ്റിയുടെ 339 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്. കോവിഡ് പാൻഡെമിക് ഉണ്ടായിരുന്നിട്ടും ആസൂത്രണം ചെയ്തതുപോലെ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കി.

വൈകുന്നേരം, റോ-റോ ബോട്ടിൽ പ്രധാനമന്ത്രി ഗംഗാ ആരതിക്ക് സാക്ഷ്യം വഹിക്കും. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും അദ്ദേഹത്തെ അനുഗമിക്കും. ചൊവ്വാഴ്ച, 12 ബിജെപി മുഖ്യമന്ത്രിമാരുടെയും ഒമ്പത് ഉപമുഖ്യമന്ത്രിമാരുടെയും കോൺക്ലേവിനെ അദ്ദേഹം അഭിസംബോധന ചെയ്യും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uttar pradesh narendra modi kashi vishwanath corridor inauguration