ലക്‌നൗ: ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിൽ ഉടലെടുത്ത സാമുദായിക സംഘർഷത്തിന് അയവില്ല. റിപ്പബ്ലിക് ദിനത്തിൽ അനുമതിയില്ലാതെ നടത്തിയ റാലിയാണ് കലാപത്തിന് കാരണമായത്. കലാപക്കാർ കടകൾക്ക് തീയിട.കയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് 9 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഒരു വിഭാഗം നടത്തിയ ത്രിവർണ്ണ യാത്രയിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ മറ്റൊരു കൂട്ടർ ചോദ്യം ചെയ്തതോടെയാണ് സംഘർഷത്തിന് തുടക്കമിട്ടത്. ബൈക്ക് റാലി നടത്തിയവരും മറുവിഭാഗവും തമ്മിൽ വാക്കേറ്റവും പിന്നീട് കൈയ്യാങ്കളിയിലേക്കും എത്തി. ഇതിനിടെയാണ് വെടിവയ്പ് ഉണ്ടായി. സംഘം തിരിഞ്ഞ് ഇരു വിഭാഗവും നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരുക്കേറ്റു.

ചന്ദൻ ഗുപ്ത (22) ആണ് കൊല്ലപ്പെട്ടത്. നൗഷാദ് എന്നയാൾ പരുക്കേറ്റ് ആശുപത്രിയിലാണ്. ചന്ദന് നെഞ്ചിലും നൗഷാദിന് കാലിലുമാണ് വെടിയേറ്റത്. സംഘർഷത്തിന് പിന്നാലെ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ