ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലേറിയശേഷം 10 മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 30 പേർ. 2017 മാർച്ച് 20 വരെ നടന്ന 29 ഏറ്റുമുട്ടലുകളിലായാണ് 30 പേർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ 3 പൊലീസുകാരും കൊല്ലപ്പെട്ടു.

6 മാസത്തിനിടെ 19 ഏറ്റുമുട്ടൽ കൊലപാതകങ്ങളെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ യുപി സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകി ഒന്നര മാസത്തിനിടെ 8 ഏറ്റുമുട്ടലുകൾ ഉണ്ടായി. മൂന്നെണ്ണം പുതുവൽസരദിനത്തിലായിരുന്നു. ഇതിൽ ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു.

അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ”പൊലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനിൽനിന്നും ഒരു നോട്ടീസും ലഭിച്ചിട്ടില്ല” യുപിയി ആഭ്യന്തര പ്രിന്‍സിപ്പൽ സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു.

യോഗി സർക്കാർ അധികാരത്തിലേറിയശേഷം ആകെ 921 പൊലീസ് ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് 2,214 പേരെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിൽ 196 കുറ്റവാളികൾക്കും 210 പൊലുകാർക്കും പരുക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ