ലക്‌നൗ: തീവണ്ടിയില്‍ പുകവലിക്കരുതെന്ന് പറഞ്ഞ ഗര്‍ഭിണിയെ സഹയാത്രികന്‍ തല്ലിക്കൊന്നു. ജലന്ധറില്‍ നിന്നും കുടുംബത്തോടൊപ്പം പഞ്ചാബ്-ബിഹാര്‍ ജാലിയന്‍വാലാ എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന ചിന്താ ദേവി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സോനു യാദവി(24)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ചിന്താ ദേവി ഗര്‍ഭിണിയായിരുന്നുവെന്ന് പരാതിയില്‍ മകന്‍ രഞ്ജീത് കുമാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങൾ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഷാജഹാന്‍പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരവിന്ദ് കുമാര്‍ പാണ്ഡെ പറയുന്നു.

ബറേലി സ്റ്റേഷന്‍ കഴിഞ്ഞപ്പോഴാണ് തങ്ങളുടെ കംപാർട്മെന്റില്‍ തന്നെയുണ്ടായിരുന്ന സോനു യാദവ് സിഗരറ്റ് കത്തിച്ചതെന്നും ഇതിനെ ചിന്താ ദേവി എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് യാദവ് ചിന്താ ദേവിയെ അടിക്കുകയും അവര്‍ മരംകൊണ്ടുള്ള സീറ്റിലേക്ക് വീഴുകയും കഴുത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. തീവണ്ടി ഷാജഹാന്‍പൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ തന്നെ ചിന്താ ദേവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ