ഷാജഹൻപൂർ (ഉത്തർ പ്രദേശ്): വിവാഹ ദിനത്തിൽ വരന് ദാരുണാന്ത്യം. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരനെ വെടിവച്ചു കൊന്നു. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ റാംപൂർ ഗ്രാമത്തിലാണ് സംഭവം.

വരൻ വെടിയേറ്റ് വീഴുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവാഹ ചടങ്ങുകളുടെ ഭാഗമായുളള ആചാരങ്ങൾ ചെയ്യുകയായിരുന്നു വരൻ സുനിൽ വർമ്മ. ഇയാൾക്ക് അടുത്തായി ബന്ധുക്കളും ഉണ്ടായിരുന്നു. ഇതിനിടയിൽ സമീപത്തുനിന്ന ഒരാൾ വെടിവയ്ക്കുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വരന്റെ അടുത്ത സുഹൃത്തായ രാംചന്ദ്രയാണ് ഇയാളെന്നാണ് വിവരം.

രാംചന്ദ്ര തന്റെ കൈയ്യിലുളള ലൈസൻസ് തോക്കുപയോഗിച്ചാണ് വെടിവച്ചത്. ആദ്യം വെടിവച്ചെങ്കിലും അത് മിസായി. രണ്ടാമത്തെ ഷോട്ട് കൃത്യമായി വരൻ സുനിലിന്റെ നെഞ്ചത്ത് കൊണ്ടു. വെടിയേറ്റ സുനിൽ നെഞ്ചത്ത് കൈവച്ച് താഴെ വീഴുകയായിരുന്നു. സുനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് ഉച്ചത്തിൽ മ്യൂസിക് വച്ചിരുന്നു. ഈ ശബ്ദത്തിൽ സുനിലിന് വെടിയേറ്റ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വരന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെടിവച്ച രാംചന്ദ്ര ഒളിവിലാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.


(വീഡിയോ കടപ്പാട്: ടൈംസ് നൗ)

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ