scorecardresearch

യുപിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മുഖമെന്ന് പ്രിയങ്ക, മത്സരിക്കുമോ എന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി

യുപി തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയങ്കയും രാഹുലും

content="Priyanka Gandhi, Congress CM face UP, UP polls, Congress Youth Manifesto, Indian Express, ഉത്തർ പ്രദേശ്, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ്, Malayalam News, IE Malayalam

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പാർട്ടിയുടെ മുഖമാണ് താനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ഇന്ന് പ്രഖ്യാപിച്ചെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്‌വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

യുപിയിൽ കോൺഗ്രസിന്റെ മുഖം ആരായിരിക്കും എന്ന ചോദ്യത്തിന്, “ നിങ്ങൾ മറ്റേതെങ്കിലും കോൺഗ്രസ് നേതാവിന്റെ മുഖം കാണുന്നുണ്ടോ…യുപിയിൽ എല്ലായിടത്തും കാണുന്നത് എന്റെ മുഖം മാത്രമാണ്,” എന്ന് പ്രിയങ്ക പറഞ്ഞു.

താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നും തന്റെ മണ്ഡലം എന്തായിരിക്കുമെന്നും ഉള്ള ചോദ്യത്തിന് “അത് തീരുമാനിക്കുമ്പോൾ, നിങ്ങൾക്ക് അറിയാനാകും. ഞങ്ങൾ ഇതുവരെ അതിൽ ഒരു തീരുമാനമെടുത്തിട്ടില്ല, ” എന്ന് പ്രിയങ്ക പറഞ്ഞു.

യുപിയുടെ ചുമതലയുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി വദ്രയും മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും യുപി തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ യൂത്ത് മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

Also Read: കര്‍ണാടകയില്‍ കോവിഡ് മരണ നഷ്ടപരിഹാര ചെക്കുകൾ മടങ്ങി; നടപടിക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി

തൂക്കു നിയമസഭയുണ്ടായാൽ തെരഞ്ഞെടുപ്പിന് ശേഷം മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറാവുമോ എന്ന ചോദ്യത്തിന്, അത്തരം സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ, അത് പരിഗണിക്കാൻ ഞങ്ങൾ തയ്യാറാണെന്നും വദ്ര പറഞ്ഞു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ യുവാക്കൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ഞങ്ങളുടെ അജണ്ട പൂർത്തീകരിക്കപ്പെടണമെന്ന് ഞങ്ങൾ തീർച്ചയായും ആഗ്രഹിക്കുമെന്ന് ഞാൻ പറയുമെന്നും അവർ പറഞ്ഞു.

യുപിയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കോൺഗ്രസ് പാർട്ടിയുടെ തന്ത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ നൽകുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. “ഞങ്ങൾ നിങ്ങൾക്ക് എങ്ങനെ ജോലി തരും. 10 ലക്ഷം തൊഴിലവസരങ്ങൾ, 20 ലക്ഷം തൊഴിലവസരങ്ങൾ… 40 ലക്ഷം തൊഴിലവസരങ്ങൾ… നൽകുമെന്ന് ഞങ്ങൾ വെറുതെ പറയുന്നില്ല, എന്നാൽ അത് നിങ്ങൾക്ക് എങ്ങനെ നൽകുമെന്ന് ഞങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ പ്രതിദിനം ശരാശരി 880 പേർക്ക് ജോലി നഷ്ടപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപി ഭരണത്തിൽ 16 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നതായി ഓർക്കുക,” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ വിദ്വേഷം പ്രചരിപ്പിക്കുന്നില്ല. ഞങ്ങൾ ആളുകളെ ഒന്നിപ്പിക്കുന്നു. പുതിയ ഉത്തർപ്രദേശ് കെട്ടിപ്പടുക്കാനുള്ള യുവാക്കളുടെ ആത്മവിശ്വാസമുണ്ടാക്കുന്നു… അവരുടെ ശക്തിയിൽ ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” കോൺഗ്രസ് നേതാവ് പറഞ്ഞു.

യുപിയിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക് ഒരു പുതിയ കാഴ്ചപ്പാട് ആവശ്യമാണെന്നും കോൺഗ്രസിന് മാത്രമേ ആ കാഴ്ചപ്പാട് നൽകാൻ കഴിയൂ എന്നും രാഹുൽ പറഞ്ഞു. ബിജെപിയുടെ കാഴ്ചപ്പാട് രാജ്യത്തിന്റെ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട് ആവശ്യമാണ്. 2014ൽ ബി.ജെ.പി മുന്നോട്ടുവെച്ച കാഴ്ചപ്പാട് പൂർണമായും പരാജയപ്പെട്ടു. അതൊരു ദുരന്തമാണ്. അത് നമ്മുടെ ജനസംഖ്യാപരമായ അവസ്ഥയെ ഒരു ജനസംഖ്യാപരമായ ദുരന്തമാക്കി മാറ്റുന്നു..നിങ്ങൾ ഇന്ത്യയിലേക്ക് നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഇന്ത്യയിലേക്ക് ഒരു പുതിയ കാഴ്ചപ്പാട് നിർദ്ദേശിക്കണമെങ്കിൽ, നിങ്ങൾ യുപിയിൽ തുടങ്ങണം. ഓരോ സംസ്ഥാനവും പ്രധാനമാണ്. എന്നാൽ മറ്റൊരു സംസ്ഥാനത്തിനും ലഭിക്കാത്ത ഭാരമാണ് യുപിക്കുള്ളത്. അതിനാൽ, ഞങ്ങൾ കാര്യങ്ങൾ ചെയ്യുന്നതിനുള്ള ഒരു പുതിയ മാർഗം നിർദ്ദേശിക്കുന്നു… യുപിക്ക് ഒരു പുതിയ ഭാവന,” അദ്ദേഹം കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Uttar pradesh elections congress youth manifesto priyanka gandhi cm face