ലക്നൗ: ഉത്തർ പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലായുളള 51 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേപ്പാൾ താഴ്വര ഉൾപ്പെടെയുളള സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ ഇന്നാണ് വോട്ടെടുപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മേഖലയിൽ 52 സീറ്റിൽ 37 എണ്ണം സമാജ്വാദി പാർട്ടിയാണ് നേടിയത്. അഞ്ച് വീതം സീറ്റുകൾ ബിജെപിയും കോൺഗ്രസും നേടിയപ്പോൾ ബിഎസ്പി മൂന്ന് സീറ്റായിരുന്നു സ്വന്തമാക്കിയത്. പീസ് പാർട്ടിയാണ് മറ്റ് രണ്ട് സീറ്റുകൾ നേടിയത്.
Live Updates
01.35 pm: ഉച്ചയ്ക്ക് ഒരു മണി വരെ 38.72% പോളിങ്
01.00 pm: ഉച്ചവരെ 37% പോളിങ് എന്ന് അനൗദ്യോഗിക വിവരം.
11.30 am: 11 മണി വരെ 27% പോളിങ് സംസ്ഥാനത്ത് രേഖപ്പെടുത്തി.
11.05 am: 10 മണി വരെ 12-13% വോട്ടർമാർ പോളിങ് നടത്തിയെന്ന് അനൗദ്യോഗിക വിവരം.
09.45 am:
#UPPolls2017: Mahant Gyandas of Hanuman Gadi casts his vote at a polling booth in Ayodhya, Uttar Pradesh pic.twitter.com/ew8eFfqRtI
— ANI UP (@ANINewsUP) February 27, 2017
09.35 am: രാവിലെ 9 മണി വരെ ഉത്തർ പ്രദേശിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 10.77% പോളിങ് രേഖപ്പെടുത്തി.
09.00 am: അയോധ്യയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
Voting underway in Ayodhya at polling booth no.127 #uppolls2017 pic.twitter.com/13tntThsOi
— ANI UP (@ANINewsUP) February 27, 2017
08.22 am:
Congress Amethi candidate Amita Singh with husband and Congress MP Sanjay Singh after casting vote #uppolls2017 pic.twitter.com/ybBzNoxdIy
— ANI UP (@ANINewsUP) February 27, 2017
08.10 am:
Voting underway at polling booths 127 and 128 in Amethi #uppolls2017 pic.twitter.com/VdspqUNCqN
— ANI UP (@ANINewsUP) February 27, 2017
08.00 am: അമേഠിയിലെ എസ്പി സ്ഥാനാർഥി ഗായത്രി പ്രജാപതി വോട്ട് ചെയ്യാനെത്തി. പീഢനക്കേസിൽ പ്രതിയായിരുന്നg ഗായത്രി പ്രജാപതി. വൻ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും അഖിലേഷ് യാദവിന്റെ കീഴിൽ സമാജ്വാദി പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് അദ്ദേഹം വോട്ട് ചെയ്ത ശേഷം പറഞ്ഞു.
07.30 am:
Voting underway at polling booth no.40 in Amethi #uppolls2017 pic.twitter.com/JvhZZTqxPN
— ANI UP (@ANINewsUP) February 27, 2017
07.15 am: നിർണായകമായ അയോധ്യ മണ്ഡലത്തിലേക്കുളള തിരഞ്ഞെടുപ്പ് ആരംഭിച്ചു.
07.05 am: അയോധ്യയിലെ 127, 128 ബൂത്തുകളിൽ സുരക്ഷ ശക്തമാക്കി. പ്രശ്ന സാധ്യത കണക്കിലെടുത്താണ് ഇവിടങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയത്.
07.00 am: യുപിയിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.