ന്യൂഡൽഹി: ഉത്തർ പ്രദേശിൽ 49 നിയമസഭാ സീറ്റുകളിലേക്കുളള ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. മണിപ്പൂരിൽ ആദ്യ ഘട്ടത്തിൽ 38 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ആരംഭിച്ചു. വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ ഏഴ് ജില്ലകളിലും മണിപ്പൂരിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ഈ മാസം എട്ടിനാണ് അവസാനഘട്ട വോട്ടെടുപ്പ്.

നേരത്തേ വോട്ടെടുപ്പു കഴിഞ്ഞ ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ഫലം മാർച്ച് 11ന് പ്രഖ്യാപിക്കും. യുപിയിൽ സമാജ്‌വാദി പാർട്ടിയും മണിപ്പൂരിൽ കോൺഗ്രസുമാണു ഇപ്പോൾ ഭരിക്കുന്നത്. യുപിയിലേതടക്കമുളള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ വലിയ വഴിത്തിരിവുകൾക്ക് സാധ്യത കൽപിക്കുന്ന ഒന്നാണ്.

Live Updates

3:40 pm: മൂന്ന് മണി വരെ യു.പിയിൽ 48.73 ശതമാനം പോളിങ് രേഖപ്പെടുത്തി

1:40 pm: മണിപ്പൂരിൽ ഉച്ചയ്‌ക്ക് ഒരു മണി വരെ 45% പോളിങ്.

1:38 pm: ഉച്ചയ്‌ക്ക് ഒരു മണി വരെ യുപിയിൽ 37.85% പോളിങ് രേഖപ്പെടുത്തി.

1:00 pm: വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തി.

12:40 pm: കിഴക്കൻ യുപി മുഴുവൻ ബിജെപി തൂത്തുവാരുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. യുപിയിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

11:40 am: യുപിയിൽ രാവിലെ 11 മണി വരെ 23.28% പോളിങ് രേഖപ്പെടുത്തി.

11:15 am: ആദ്യ നാല് മണിക്കൂർ പിന്നിട്ടപ്പോഴേക്കും മണിപ്പൂരിൽ കനത്ത പോളിങ്. 11 മണി വരെ 43% പോളിങ്.

11:00 am: യുപിയിലെ ആറാം ഘട്ട തിരഞ്ഞെടുപ്പിൽ രാവിലെ 10 മണി വരെ 13 ശതമാനം വോട്ടർമാർ പോളിങ് ബൂത്തിലെത്തിയെന്ന് റിപ്പോർട്ട്.

10:30 am: ജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും പ്രതീകാത്മകമായല്ല മത്സരിക്കുന്നതെന്നും മണിപ്പൂരിലെ സ്ഥാനാർഥിയും നിരാഹാര സമര നായികയുമായിരുന്ന ഇറോം ശർമിള വോട്ടെടുപ്പിന് ശേഷം പറഞ്ഞു.

10:15 am: മണിപ്പൂരിൽ ഇതുവരെ 21% പോളിങ് രേഖപ്പെടുത്തിയെന്ന് അനൗദ്യോഗിക റിപ്പോർട്ട്.

10:00 am: യുപിയിലെ അവസാന ഘട്ടത്തിലെ രണ്ട് വോട്ടെടുപ്പുകൾ തങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിത്തരുമെന്ന് ബിജെപി എംപി രാജ്യവർദ്ധൻ റാത്തോർ.

9.45 am: രാവിലെ 9 മണിവരെ യുപിയിൽ 11% പോളിങ് രേഖപ്പെടുത്തി.

9:08 am: യുപിയിലെ നാസിർപുരിൽ ബൂത്ത് നമ്പർ 273ൽ വോട്ടിങ്ങ് യന്ത്രം കേടായതിനെത്തുടർന്ന് പോളിങ് തടസ്സപ്പെട്ടു.

8:55 am: യുപിയിൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപി എപി യോഗി ആദിത്യനാഥ് പറഞ്ഞു.

7:52 am:

7:25 am: മണിപ്പൂരിലെ ജനങ്ങളോട് റെക്കോർഡ് പോളിങ്ങ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം.

7:20 am: ആറാം ഘട്ട യുപി വോട്ടെടുപ്പിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ.

7:15 am: ഖൊരക്പൂർ ജില്ലയിൽ വോട്ട് രേഖപ്പെടുത്താനായി യോഗി ആദിത്യനാഥ് എത്തിയപ്പോൾ.

7:00 am: യുപിയിലെ 49 മണ്ഡലങ്ങളിലേക്കുളള ആറാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. മണിപ്പൂരിൽ ആദ്യ ഘട്ട പോളിങ്ങും തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ