ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നേടിയ വിജയത്തിന് ശേഷം ബിജെപി യുടെ ദേശീയ മുഖങ്ങളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ യും ഫോണിൽ സംഭാഷണം നടത്തി. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നേടിയ അത്യുജ്ജ്വല വിജയത്തിന്റെ അലയൊലികൾ രാജ്യമാകെ അലയടിക്കുന്പോഴായിരുന്നു ഇത്. എന്നാൽ അവർ ഇരുവരും അധികമൊന്നും സംസാരിച്ചില്ല. ഇതിന് ശേഷം ഇരുവരും ഈ വൻവിജയത്തിന് മുഴുവൻ അഭിനന്ദനവും നൽകിയത് താഴേത്തട്ടിലുള്ള പ്രവർത്തകർക്കാണ്. പ്രത്യേകിച്ച് സാധാരണക്കാർക്കും യുവാക്കൾക്കും.

Read More: ഭരണവിരുദ്ധവികാരം അലയടിച്ചു; ഉത്തരാഖണ്ഡില്‍ ‘കുങ്കുമ ഹോളി’

വിജയഹ്ലാദം പങ്കുവയ്ക്കാൻ അമിത് ഷായെ ഫോണിൽ ബന്ധപ്പെട്ട രാജ്‌നാഥ് സിംഗാണ്, വിജയത്തിന് കാരണം അമിത് ഷാ ആണെന്ന് ആദ്യമായി പറഞ്ഞത്. “ഇത് നിങ്ങളുടെ വിജയമാണ്” എന്ന കേന്ദ്രമന്ത്രിയുടെ വിജയത്തെ, അതേ വാചകത്തിൽ “ഇത് നിങ്ങളുടെ വിജയമാണ്” എന്ന് മറുപടി നൽകി അമിത് ഷാ ആ സംഭാഷണവും സന്തോഷത്തോടെ അവസാനിപ്പിച്ചു.

ഉത്തർപ്രദേശ് കാവി അണിഞ്ഞു, ‘കൈ’പിടിച്ച അഖിലേഷിന്റെ സൈക്കിൾ പഞ്ചറായി

ഇനി എന്താണ് അമിത് ഷാ യുടെ രാഷ്ട്രീയ കണക്കുകൂട്ടൽ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ച്, ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമായി 120 ലോക്‌സഭ സീറ്റുകളിലേക്കാണ് ഈ നേതാവ് ഉന്നമിട്ടിരിക്കുന്നതെന്ന് ബിജെപി ദേശീയ വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരം. ബൂത്ത് തലങ്ങളിൽ നിന്ന് തന്നെ ഇതിനുള്ള തുടക്കം കുറിക്കാൻ ഈ നേതാവ് ഇനി ഓരോ സംസ്ഥാനങ്ങളിലും നിരന്തരം ഇടപെടും.

Read More: പഞ്ചാബിൽ കോൺഗ്രസ്സിന്റെ തിരിച്ചുവരവ്; അമരീന്ദർ സിങ് മുഖ്യമന്ത്രിയാകും

“മോദിയുടെ കുടക്കീഴിൽ, ഇപ്പോൾ ബിജെപിയുടെ കൈവശമില്ലാത്ത 120 ലോക്‌സഭ സീറ്റുകൾ കൂടി എത്തിക്കാനാണ് അമിത് ഷായുടെ ലക്ഷ്യം” എന്ന് ബിജെപി ദേശീയ നേതാക്കളിലൊരാൾ പറഞ്ഞത്. കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ്.

ഇതിന് അടിവരയിടുന്ന നിലയിലാണ് ശനിയാഴ്ച വൈകിട്ട് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ സംസാരിച്ചത്. “ഈ വിജയത്തിന്റെ ഒരേയൊരു ഘടകം മോദി സർക്കാരാണ്. വിജയത്തിലൂടെ രാജ്യത്തെ പാവപ്പെട്ടവർ മോദിയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും തെളിഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾക്ക് പോലും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹമെന്ന കാര്യം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു” എന്നാണ് പറഞ്ഞത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ