ലക്നൗ: തടവുകാരനെ കൊണ്ട് സിഗരറ്റും മദ്യവും വാങ്ങിക്കുന്ന പൊലീസുകാരുടെ വീഡിയോ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസിന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. മദ്യലഹരിയിലായിരുന്ന പൊലീസുകാരന്‍ കൈവിലങ്ങ് വെച്ച തടവുകാരനേയും കൊണ്ട് സിഗരറ്റ് വാങ്ങുന്നത് വീഡിയോയില്‍ കാണാം.

മറ്റൊരു പൊലീസുകാരന്‍ തടവുകാരനോട് മദ്യവും സിഗരറ്റും വാങ്ങാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. പൊലീസ് കോണ്‍സ്റ്റബിളുമാരായ രവികുമാര്‍ സിംഗ് യാദവ്, രാകേഷ് കുമാര്‍ എന്നിവരാണ് വീഡിയോയില്‍ ഉളളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജു എന്ന പ്രതിയേയും കൊണ്ട് ജില്ലാ കോടതിയിലേക്ക് പോകും വഴിയാണ് ഇവര്‍ കടയില്‍ കയറിയത്. മദ്യലഹരിയിലായിരുന്ന പൊലീസുകാരെ ഒരാള്‍ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഉത്തര്‍പ്രദേശ് പൊലീസിന്റെ ജോലിയോടുളള ആത്മാര്‍ത്ഥത എത്രമാത്രമാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ