ലക്‌നൗ: ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മധ്യ ഉത്തർപ്രദേശിലെ പന്ത്രണ്ട് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2012 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഈ 69 മണ്ഡലങ്ങളിൽ 54 ഉം കരസ്ഥമാക്കിയ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർടി ഇക്കുറിയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്.

എന്നാൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തൂത്തുവാരിയ മേഖലയിൽ വെറും രണ്ട് നിയമസഭാ സീറ്റുകളിൽ മാത്രമാണ് സമാജ് വാദി പാർട്ടിക്ക് മുന്നിലെത്താൻ സാധിച്ചത്. രണ്ടര കോടിയോളം വോട്ടർമാരുള്ള മേഖലയിൽ ആകെ 826 പേരാണ് മത്സരിക്കുന്നത്. വോട്ടർമാരിൽ 1.10 കോടി മാത്രമാണ് സ്ത്രീകൾ. 1026 പേർ ട്രാൻസ്ജെന്റർമാരാണ്.

ശിവപാൽ യാദവ്, റിത ബഹുഗുണ ജോഷി, അപർണ യാദവ് എന്നിവരുടെ മണ്ഡലങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് കനൗജിൽ നിന്ന് ഇന്ന് ജനവിധി തേടുന്നുണ്ട്.

5:50 PM: അഞ്ച് മണി വരെ 61.16 ശതമാനം പോളിങ് രേഖപ്പെടുത്തി.

4:50 PM: നാല് മണി വരെ 55 ശതമാനം പോളിങ്

3:55 PM: മൂന്ന് മണി വരെ 53 ശതമാനം വരെ പോളിങ് രേഖപ്പെടുത്തി

3:00 PM: രണ്ട് മണി വരെ 44 ശതമാനം പോളിങ് രേഖപ്പെടുത്തി.

2:05 PM: 69 മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുലായം സിംങ്ങ് യാദവ്, അഖിലേഷ് യാദവ്, മായാവതി, രാജ്നാഥ് സിംങ്ങ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി

1:50 PM: ഫത്തേപൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയെ അഭിസംബോധന ചെയ്യുന്നു.

1:35 PM: ഒരു മണി വരെ 38.96 ശതമാനം പോളിങ് രേഖപ്പെടുത്തി

1:20 PM: പുരോഗമനത്തിനും വളർച്ചയ്‌ക്കും വേണ്ടി വോട്ട് രേഖപ്പെടുത്തിയെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു.

12:45 PM: അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് സായ്‌ഫായിൽ വോട്ട് രേഖപ്പെടുത്തി

12:15 PM:വികസന പ്രവർത്തനങ്ങൾ നടത്തിയ അഖിലേഷ് വീണ്ടും മുഖ്യമന്ത്രിയാവും: മുലായം സിംങ്ങ് യാദവ്

11:55 AM: മുലായം സിംങ്ങ് സായ്ഫായിൽ വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി. എം.പിയായ സാക്ഷി മഹാരാജും വോട്ട് രേഖപ്പെടുത്തി.

mulayam-sakshi,UP Election

11:45 AM: 11 മണി വരെ 24.19 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

11.35 AM: കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കൽരാജ് മിശ്ര ലക്‌നൗവിൽ വോട്ട് രേഖപ്പെടുത്തി.

11:25 AM: പതിനൊന്ന് മണി വരെ കനൗജിൽ 29 ശതമാനവും സിതാപുരിൽ 20.68 ശതമാനവും വോട്ടിംങ്ങ് രേഖപ്പെടുത്തി.

10:52 AM: ബി.ജെ.പി. ലീഡറും പാർലമെന്റഗംവുമായ ഉമാ ഭാരതി ലക്‌നൗവിൽ വോട്ട് രേഖപ്പെടുത്തി

10:25 AM: മുതിർന്ന കോൺഗ്രസ് ലീഡറും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാൽ കാൺപൂറിലെ 111 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

10: 09 AM: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സായ്ഫായിൽ വോട്ട് രേഖപ്പെടുത്തി.

9:55 AM: ശിവപാൽ യാദവിന്റെ കാറിന് നേരെ ജസ്വന്ത്നഗറിൽ വെച്ച് കല്ലേറുണ്ടായതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ്ങ് ലക്‌നൗവിൽ വോട്ട് രേഖപ്പെടുത്തി.

9:30 AM: ഒമ്പത് മണി വരെ 12 ശതമാനം പോളിംങ്ങ് രേഖപ്പെടുത്തി

9:25 AM: ഗോമതിനഗറിലെ ഡോൺ ബോസ്‌കോ സ്‌ക്കൂളിലെത്തി ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നു.

9:07 AM: ബഹുജൻ സമാജ് പാർട്ടി ഗവൺമെന്റുണ്ടാക്കുമെന്ന് മായാവതി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പറഞ്ഞു.

9:05 AM: ബഹുജൻ സമാജ് പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി ലക്‌നൗവിലെ 251-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ