ലക്‌നൗ: ഉത്തര്‍പ്രദേശിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബദൗനിലാണ് അപകടമുണ്ടായത്. വൈകിട്ട് നാല് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. റസര്‍പൂര്‍ വില്ലേജിലെ പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് സ്‌ഫോടനത്തിന്റെ ശബ്ദമെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എഴ് പേര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പരുക്കറ്റേ മറ്റ് മൂന്നുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ പറഞ്ഞത്. അവരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

പടക്ക നിര്‍മ്മാണ തൊഴിലാളികള്‍ ഫാക്ടറിയ്ക്കുള്ളിലുണ്ടായിരുന്നുവെന്നാണ് സൂചന. എങ്കില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിലാണ് സ്‌ഫോടനമുണ്ടായത്. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook