ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിലധികമായി തുടരുന്ന കനത്തമഴയില്‍ 16 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്തിന്റെ കിഴക്കു പടിഞ്ഞാറന്‍ മേഖലകളില്‍ വ്യാപകമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഷാജഹാന്‍പൂരില്‍ ശക്തമായ ഇടിമിന്നലില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സീതാപൂരില്‍ മൂന്നുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഝാന്‍സിയിലും ലളിത്പൂരിലും കനത്തമഴയില്‍ അകപ്പെട്ടുപോയ 14 പേരെ വ്യോമസേന ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തി.

ഝാന്‍സിയിലെ ദ്വീപില്‍ നിന്നും എട്ടു മത്സ്യത്തൊഴിലാളികളേയും ലളിത്പൂരിലെ വെള്ളക്കെട്ടില്‍ നിന്നും ആറ് കര്‍ഷകരേയും രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം വൈകുന്നേരം 3.15ഓടെ ഇവര്‍ അകപ്പെട്ട വിവരം ലഭിച്ചുവെന്നും ഉടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേനയുമായി ബന്ധപ്പെടുകയും വൈകുന്നേരം ആറു മണിയോടെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് ഝാന്‍സി ജില്ലാ മജിസ്‌ട്രേറ്റ് ശിവ സഹായ് അവസ്ഥി പറഞ്ഞു.

കേരളത്തിലും നാഗാലാന്‍ഡിലുമുണ്ടായ വെള്ളപ്പൊക്കത്തിനു പിന്നാലെയാണ് ഉത്തര്‍പ്രദേശിലും വെള്ളപ്പൊക്കം ഉണ്ടാകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ