scorecardresearch
Latest News

‘രാജധർമം’ സംരക്ഷിക്കാൻ അധികാരം ഉപയോഗിക്കണം; രാഷ്ട്രപതിയോട് കോൺഗ്രസ്

രാഷ്ട്രപതിയുമായുളള കൂടിക്കാഴ്ചയിൽ തങ്ങൾ സംതൃപ്തരാണെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും സോണിയ ഗാന്ധി

‘രാജധർമം’ സംരക്ഷിക്കാൻ അധികാരം ഉപയോഗിക്കണം; രാഷ്ട്രപതിയോട് കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ രാഷ്ട്രപതി രാം കോവിന്ദ് ഇടപെടണമെന്ന് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള സംഘം രാഷ്ട്രപതിയെ നേരിൽക്കണ്ട് മെമ്മോറാണ്ടം നൽകി. രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അമിത് ഷായെ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

അക്രമ സംഭവങ്ങൾ തടയുന്നതിനോ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനോ വേണ്ട നടപടി സ്വീകരിക്കുന്നതിനു പകരം കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും വെറുതെ നോക്കിയിരുന്നു. സംഘടിത ആക്രമണവും കൊളളയും കൊലയും നിരുപാധികം തുടർന്നുവെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. സ്ഥിതിഗതികൾ വളരെ ഭീകരമാണെന്നും ആഭ്യന്തര മന്ത്രാലയത്തെയും പൊലീസിനെയും അവരുടെ കടമയെക്കുറിച്ച് ഓർമ്മിപ്പിക്കാനും ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ വേണ്ടിവന്നു. കേന്ദ്രസർക്കാർ, ആഭ്യന്തര മന്ത്രാലയം, ആഭ്യന്തരമന്ത്രി എന്നിവർക്കിത് നാണക്കേടാണെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.

‘രാജധർമം’ സംരക്ഷിക്കാൻ രാഷ്ട്രപതി തന്റെ അധികാരം വിനിയോഗിക്കണമെന്ന് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് ആവശ്യപ്പെട്ടു. രാഷ്ട്രപതിയുമായുളള കൂടിക്കാഴ്ചയിൽ തങ്ങൾ സംതൃപ്തരാണെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും സോണിയ ഗാന്ധി വ്യക്തമാക്കി.

Read Also: സംഭവിച്ചതെല്ലാം സംഭവിച്ചു, ഇൻശാ അള്ളാ, ഇവിടെ സമാധാനം വരും: അജിത് ഡോവൽ

ഡൽഹി അക്രമ സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 33 ആയി. 200 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം ഡൽഹിയിൽ അക്രമ സംഭവങ്ങൾക്ക് അയവ് വന്നിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷത്തിനു ഇരകളായവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Use your power to protect raj dharma congress to president