scorecardresearch

ഇറാനിലെ പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ശക്തമായ തിരിച്ചടി: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാൻ ജനതയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അമേരിക്കൻ സൈന്യം തിരിച്ചടിക്കുമെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു

സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാൻ ജനതയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അമേരിക്കൻ സൈന്യം തിരിച്ചടിക്കുമെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു

author-image
WebDesk
New Update
Trump

ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രതിഷേധക്കാരെ തൂക്കിലേറ്റാനോ അവർക്കെതിരെ ബലപ്രയോഗം നടത്താനോ ഇറാൻ തുനിഞ്ഞാൽ അമേരിക്ക നോക്കി നിൽക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

Advertisment

സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാൻ ജനതയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അമേരിക്കൻ സൈന്യം തിരിച്ചടിക്കുമെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. "നിങ്ങൾ വെടിവയ്പ് തുടങ്ങരുത്, കാരണം ഞങ്ങൾക്കും വെടിവയ്പ് തുടങ്ങേണ്ടി വരും" എന്നായിരുന്നു ട്രംപിന്റെ താക്കീത്.

Also Read: ആർഎസ്എസ് വിവാദത്തിന് പിന്നാലെ രാജ്യസഭയിലേക്കില്ലെന്ന് ദിഗ്‌വിജയ് സിങ്

ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിച്ചേക്കാം.

അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും, ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ പ്രതികരിച്ചു.

Also Read: കരൂർ ദുരന്തം; വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ

നിലവിൽ ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രതിഷേധക്കാരെ അടിച്ചമർത്തുന്നത് തുടർന്നാൽ സൈനിക നീക്കമടക്കമുള്ള ശക്തമായ ബദലുകൾ പരിഗണിക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Also Read: തൊഴിലാളികൾക്ക് ആശ്വാസം; 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ഒഴിവാക്കി ബ്ലിങ്കിറ്റ്

ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യത്തകർച്ചയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഭരണകൂടത്തിനെതിരെയുള്ള വലിയ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. പ്രക്ഷോഭങ്ങളിൽ ഇതിനോടകം തന്നെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഇറാൻ സർക്കാർ ഇന്റർനെറ്റ് വിച്ഛേദിക്കുകയും കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

Read More: ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; ശത്രുവിന്റെ ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന് കരസേനാ മേധാവി

Donald Trump Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: