ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധിയെ ചെറുക്കാൻ അമേരിക്ക ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ട്രംപിന്റെ പുതിയ പ്രഖ്യാപനം.

ട്വിറ്ററിലൂടെ ട്രംപ് പറഞ്ഞു, “ഇന്ത്യയിലുള്ള നമ്മുടെ സുഹൃത്തുക്കൾക്ക്” രാജ്യം വെന്റിലേറ്ററുകൾ സംഭാവന ചെയ്യും. ഈ പകർച്ചവ്യാധിയുടെ സമയത്ത് നമ്മൾ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഒപ്പം നിൽക്കണം. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്, നമ്മൾ ഒരുമിച്ച് അദൃശ്യ ശത്രുവിനെ തോൽപ്പിക്കും!” അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകളും മരണങ്ങളും രേഖപ്പെടുത്തിയത് യുഎസിലാണ്. അതേസമയം 85,000 കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിൽ, മരണസംഖ്യ 2,600 ആയി. ഇത് ചൈനയുടെ മരണ സംഖ്യയോട് അടുത്ത് നിൽക്കുകയാണ്.

കോവിഡ്-19 പ്രതിരോധത്തിനായി ആവശ്യമായ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് യുഎസിന് നൽകിയില്ലെങ്കിൽ പ്രതികാരം ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞ മാസം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ പിന്നീട് എച്ച്സിക്യുവിന്റെ കയറ്റുമതി നിരോധനം റദ്ദാക്കുകയും 29 ദശലക്ഷം മരുന്ന് യുഎസിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയെയും സഹായിക്കുന്നതിൽ ശക്തമായ നേതൃത്വത്തിന് ട്രംപ് പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞിരുന്നു. എച്ച്സിക്യു സംബന്ധിച്ച തീരുമാനത്തിന് ഇന്ത്യയോടും ഇന്ത്യൻ ജനതയോടും അദ്ദേഹം നന്ദി പറഞ്ഞു.

ആഗോളതലത്തിൽ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 4.5 ലക്ഷം കവിഞ്ഞു, ഇതിൽ 3 ലക്ഷത്തിലധികം മരണങ്ങൾ സംഭവിച്ചു. യു‌എസിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത് 86,744, യുകെ (34,078), ഇറ്റലി (31,610).

Read More: US will donate ventilators to ‘friends in India’, says Donald Trump

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook