scorecardresearch

Iran Protests Updates: ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക; ആക്രമണം അവസാനിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങും

വിഷയത്തിൽ ചർച്ച നടത്തുന്നതിനായി വിളിച്ചുചേർത്ത ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിലാണ് എല്ലാ മാർഗങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് യുഎസ് വ്യക്തമാക്കിയത്

വിഷയത്തിൽ ചർച്ച നടത്തുന്നതിനായി വിളിച്ചുചേർത്ത ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിലാണ് എല്ലാ മാർഗങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് യുഎസ് വ്യക്തമാക്കിയത്

author-image
WebDesk
New Update
iran protest 2026n

Iran Protests Updates

Iran Protests Updates: ന്യൂയോർക്ക്: ഇറാനിൽ തുടരുന്ന രാജ്യവ്യാപകമായ ജനകീയ പ്രതിഷേധങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുന്ന പശ്ചാത്തലത്തിൽ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. വിഷയത്തിൽ ചർച്ച നടത്തുന്നതിനായി വിളിച്ചുചേർത്ത ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിലാണ് എല്ലാ മാർഗങ്ങളും തങ്ങളുടെ പരിഗണനയിലുണ്ടെന്ന് യുഎസ് വ്യക്തമാക്കിയത്. 

Advertisment

Also Read:ഇറാനിലെ യുഎസ് സൈനിക ഇടപെടൽ തടയാൻ ട്രംപിനെ പ്രേരിപ്പിച്ച് അറബ് രാജ്യങ്ങൾ

അക്രമങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് സ്ഥാനപതി മൈക്ക് വാൾട്ട്‌സ് അറിയിച്ചു." പ്രസിഡന്റ് ട്രംപ് വെറും വാക്കുകളിൽ വിശ്വസിക്കുന്ന ആളല്ല, മറിച്ച് പ്രവൃത്തിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇറാനിലെ ഈ കൂട്ടക്കൊല അവസാനിപ്പിക്കാൻ എല്ലാ സാധ്യതകളും തങ്ങൾ തുറന്നുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്" - മൈക്ക് വാൾട്ട്‌സ് പറഞ്ഞു.

Also Read:ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നടപടി തുടങ്ങി; ആദ്യസംഘം നാളെയെത്തും

ഇറാന്റെ തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥയെയും കറൻസിയുടെ മൂല്യത്തകർച്ചയെയും തുടർന്ന് കഴിഞ്ഞ മാസമാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ആരംഭിച്ചത്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,637 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ നൽകുന്ന കണക്ക്.

യോഗത്തിൽ ഇറാനിയൻ വിമതരായ മസിഹ് അലിനെജാദും അഹമ്മദ് ബതേബിയും തങ്ങൾക്ക് ഇറാൻ ഭരണകൂടത്തിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിവരിച്ചു. തന്നെ മൂന്ന് തവണ വധിക്കാൻ ഇറാൻ ശ്രമിച്ചുവെന്ന് അലിനെജാദ് വെളിപ്പെടുത്തി. ജയിലിൽ തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്ന രീതികളെക്കുറിച്ച് ബതേബിയും കൗൺസിലിന് മുന്നിൽ വിശദീകരിച്ചു.

Also Read:ഇറാൻ വ്യോമപാത വീണ്ടും തുറന്നു; സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും

അതേസമയം, യുഎസ് നടപടിയെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശക്തമായി വിമർശിച്ചു. അമേരിക്കയുടേത് നിയമവിരുദ്ധമായ ഇടപെടലുകളാണെന്നും ഐക്യരാഷ്ട്രസഭ ഇത് അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്ന ഇറാനിയൻ ഉദ്യോഗസ്ഥർക്ക് മേൽ വാഷിംഗ്ടൺ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജി-7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഇറാനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനായി സമാനമായ നടപടികൾ ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More:ഇന്ത്യക്കാരെ അറസ്റ്റ് ചെയ്‌തെന്ന് വാർത്ത നിഷേധിച്ച് ഇറാൻ; വാർത്ത അടിസ്ഥാന രഹിതമെന്ന് എംബസി

Protest Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: