scorecardresearch

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വസതിക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

വസതിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ഓടുന്നത് ശ്രദ്ധയിൽപ്പെട്ട യുഎസ് സീക്രട്ട് സർവീസ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

വസതിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ഓടുന്നത് ശ്രദ്ധയിൽപ്പെട്ട യുഎസ് സീക്രട്ട് സർവീസ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

author-image
WebDesk
New Update
US Vice President JD Vance

ചിത്രം: എക്സ്

ഒഹായോ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഒഹായോയിലുള്ള വസതിക്ക് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ വാൻസോ കുടുംബാംഗങ്ങളോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Advertisment

Also Read: 'ഞാൻ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാം'; ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണിയുമായി ട്രംപ്

തിങ്കളാഴ്ച പുലർച്ചെ 12:15 ഓടെയാണ് സംഭവം നടന്നതെന്നാണ് വിവരം. വസതിക്ക് സമീപം ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ ഓടുന്നത് ശ്രദ്ധയിൽപ്പെട്ട യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വസതിയുടെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തി.

Also Read: കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്

ആക്രമണകാരി വീടിനുള്ളിൽ കടന്നിട്ടില്ലെന്നാണ് നിഗമനം. പിടിയിലായ വ്യക്തി ജെ.ഡി വാൻസിനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ലക്ഷ്യം വെച്ചാണോ എത്തിയതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വാൻസിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്ന നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Read More: ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി

Attack Vice President Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: