scorecardresearch

13 മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം മടങ്ങണം; പൗരന്മാർക്ക് യുഎസ് നിർദേശം

കനത്ത സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ വൈകിക്കാതെ മടങ്ങണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു

കനത്ത സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ വൈകിക്കാതെ മടങ്ങണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു

author-image
WebDesk
New Update
Mark Rubio

മാർക്ക് റൂബിയോ

വാഷിങ്ടൺ: മധ്യപൂർവേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ 13 രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് ഉടൻ മടങ്ങാൻ ആഹ്വാനം ചെയ്ത് അമേരിക്ക. ഇറാൻ, ഇസ്രായേൽ, ഗാസ തുടങ്ങി സംഘർഷം രൂക്ഷമായ ഇടങ്ങളിൽ നിന്ന് ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് എത്രയും വേഗം പുറത്തുകടക്കാനാണ് വിദേശകാര്യ വകുപ്പിന്റെ നിർദേശം.

Advertisment

കനത്ത സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ വൈകിക്കാതെ മടങ്ങണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇറാൻ, ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, ഇസ്രായേൽ (വെസ്റ്റ് ബാങ്ക്, ഗാസ ഉൾപ്പെടെ), ജോർദാൻ, കുവൈത്ത്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), യെമൻ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Also Read: എന്തുകൊണ്ട് അമേരിക്ക ഇറാനെ ആക്രമിച്ചു? ഖമനയി വധത്തിന് ശേഷം ട്രംപിന്റെ ആദ്യ പ്രതികരണം

Advertisment

യുഎഇയ്ക്ക് നേരെ ഇറാന്റെ മൂന്നാം ഘട്ട മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായും അവ പ്രതിരോധിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ അടിയന്തര നീക്കം. ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ മേഖലയെ അതീവ സങ്കീർണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.

Also Read: യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത്

മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സഹായിക്കുന്നതിനായി യുഎസ് വിദേശകാര്യ വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ ( +1-202-501-4444, +1-888-407-4747) സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കൻ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനായി 'സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ' രജിസ്റ്റർ ചെയ്യാനും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: ഒമാൻ തീരത്ത് എണ്ണക്കപ്പലിനുനേരെ ആക്രമണം; ഇന്ത്യൻ പൗരന് ദാരുണാന്ത്യം

ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, അമേരിക്കൻ പൗരന്മാർക്കും അവരുടെ പൗരത്വമുള്ളവർക്കും വിദേശയാത്രകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സൗജന്യ സേവനമാണിത്. ഇത് വഴി അടിയന്തര സാഹചര്യങ്ങളിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് അവരെ കൃത്യമായും വേഗത്തിലും ബന്ധപ്പെടാൻ സാധിക്കും.

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ വധവും തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളും മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. വരും ആഴ്ചകളിൽ സംഘർഷം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Read More: ഇറാൻ- ഇസ്രായേൽ സംഘർഷം; സൗദി കിരീടാവകാശിയുമായും ബഹ്‌റൈൻ രാജാവുമായും സംസാരിച്ച് പ്രധാനമന്ത്രി മോദി

United States Of America Israel Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: