scorecardresearch

66 രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക

ഐക്യരാഷ്‌ട്രസഭ ഏജന്‍സികള്‍, കമ്മീഷനുകള്‍, കാലാവസ്ഥ, തൊഴില്‍, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ഉപദേശക സമിതികള്‍ തുടങ്ങിയവയ്ക്കുള്ള പിന്തുണയാണ് പിന്‍വലിച്ചിരിക്കുന്നത്

ഐക്യരാഷ്‌ട്രസഭ ഏജന്‍സികള്‍, കമ്മീഷനുകള്‍, കാലാവസ്ഥ, തൊഴില്‍, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ഉപദേശക സമിതികള്‍ തുടങ്ങിയവയ്ക്കുള്ള പിന്തുണയാണ് പിന്‍വലിച്ചിരിക്കുന്നത്

author-image
WebDesk
New Update
usa

രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ഐക്യരാഷ്‌ട്രസഭയുടെ ജനസംഖ്യ ഏജന്‍സി, രാജ്യാന്തര കാലാവസ്ഥ ചര്‍ച്ചകള്‍ക്കുള്ള ഐക്യരാഷ്‌ട്രസഭ കരാര്‍ തുടങ്ങിയവയില്‍ നിന്നടക്കം നിരവധി രാജ്യാന്തര സംഘടനകളില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ട്രംപ് ഭരണകൂടം. ആഗോള സഹകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

Advertisment

66 സംഘടനകള്‍ക്കും ഏജന്‍സികള്‍ക്കും കമ്മീഷനുകള്‍ക്കും ഉള്ള പിന്തുണ പിന്‍വലിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ ദിവസം ട്രംപ് ഒപ്പ് വച്ചു. ഐക്യരാഷ്‌ട്രസഭയടക്കമുള്ള സംഘടനകളുമായി ബന്ധമുള്ള നിരവധി രാജ്യാന്തര സംഘടനകള്‍ക്ക് നല്‍കുന്ന ധനസഹായം ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് ഇത്തരമൊരു നടപടിയെന്ന് വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കി.

Also Read:പുതിയ ഉപരോധ ബില്ലിന് അനുമതി നൽകി ട്രംപ്; ഇന്ത്യയ്ക്ക് മേൽ 500 ശതമാനം തീരുവ ഭീഷണി

ഐക്യരാഷ്‌ട്രസഭ ഏജന്‍സികള്‍, കമ്മീഷനുകള്‍, കാലാവസ്ഥ, തൊഴില്‍, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ഉപദേശക സമിതികള്‍ തുടങ്ങിയവയ്ക്കുള്ള പിന്തുണയാണ് പിന്‍വലിച്ചിരിക്കുന്നത്. അറ്റ്ലാന്‍റിക് സഹകരണത്തിനുള്ള പങ്കാളിത്തം, ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി, ഇലക്‌ടറല്‍ അസിസ്റ്റന്‍സ്, ആഗോള ഭീകരവിരുദ്ധ ഫോറം തുടങ്ങിയവയില്‍ നിന്നാണ് അമേരിക്ക പിന്‍വാങ്ങുന്നത്.

ഇവയെല്ലാം അനാവശ്യവും പാഴും മോശമായി കൈകാര്യം ചെയ്യുന്നതും കെടുകാര്യസ്ഥത നിറഞ്ഞതും ചിലരുടെ താത്പര്യങ്ങള്‍ക്കും അജണ്ടകള്‍ സംരക്ഷിക്കാനും വേണ്ടി ലക്ഷ്യമിട്ടുള്ളതുമാണെന്നുമാണ് ട്രംപ് ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇവ പലതുമെന്നും അവര്‍ വിലയിരുത്തുന്നു. ഇവയെല്ലാം അമേരിക്കയുടെ ദേശീയ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും മൊത്തത്തിലുള്ള അഭിവൃദ്ധിക്കും കടകവിരുദ്ധമാണെന്നും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്ത് വിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്

അമേരിക്കന്‍ ജനതയുടെ വിയര്‍പ്പും രക്തവും ധനവും ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി ചെലവിടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ട്രംപിന്‍റെ നിലപാടെന്നും റൂബിയോ പറയുന്നു. നികുതിദായകരുടെ ശതകോടികളാണ് വിദേശ താത്പര്യങ്ങള്‍ക്കായി ഒഴുക്കിക്കളയുന്നത് ഇതോടെ അവസാനിപ്പിച്ചിരിക്കുന്നുവെന്നും റൂബിയോ തന്‍റെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

നേരത്തെ അമേരിക്ക ലോകാരോഗ്യ സംഘടന, പലസ്‌തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്‌ട്ര സഭ ഏജന്‍സി, ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍, യുണെസ്‌കോ തുടങ്ങിയവയില്‍ നിന്ന് പിന്‍മാറിയിരുന്നു. അമേരിക്കയുടെ ചട്ടപ്രകാരമാകണം സഹകരണം എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇത്തരം നടപടിയെന്ന് യുഎന്നിന്‍റെ ഇന്‍റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ്പ തലവന്‍ ഡാനിയല്‍ ഫോര്‍ട്ടി ചൂണ്ടിക്കാട്ടി.

Also Read:വെനസ്വേലയിൽ നിന്ന് 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്കയിലെത്തും; വിപണി നിരക്കിൽ വാങ്ങുമെന്ന് ട്രംപ്

ബഹുസ്വരതയോടുള്ള അമേരിക്കയുടെ കൃത്യമായ നിലപാടാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎന്നുമായി മുന്‍കാലങ്ങളില്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് ഭരണാധികാരികള്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് കൃത്യമായ വലിയൊരു മാറ്റമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

Read More:കൊളംബിയയിൽ സൈനിക നടപടിക്ക് തയ്യാർ; ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്

Usa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: