ന്യൂയോർക്ക്: വിദേശ പൗരന്മാർക്ക് അമേരിക്ക അനുവദിക്കുന്ന താത്കാലിക ഔദ്യോഗിക തൊഴിൽ വിസയിൽ നിയന്ത്രണം ഏർപ്പെടുത്തി. എച്ച് 1 ബി വിസ ക്യൂവിൽ അധിക ഫീസ് നൽകി മുന്നിലെത്താനുള്ള സൗകര്യമാണ് അടുത്ത ആറ് മാസത്തേക്ക് നിർത്തിവച്ചിരിക്കുന്നത്. എച്ച് 1 ബി വിസ പരിഗണിക്കുന്നതിൽ വരുന്ന കാലതാമസം ഒഴിവാക്കാനാണ് നടപടിയെന്നാണ് ഇപ്പോൾ ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരിക്കണം.

യു.എസ് വിദേശകാര്യ മന്ത്രാലയമാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ എച്ച് 1 ബി വിസ അനുവദിക്കുന്നതിന് മൂന്ന് മാസം വരെ സമയമെടുക്കാറുണ്ട്. അധിക ഫീസ് നൽകിയാൻ രണ്ടാഴ്ചയ്‌ക്കകം വിസ കന്പനികൾക്ക് ലഭിക്കാറുണ്ട്. ഇന്ത്യയിലെ ടെക് സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായും എച്ച് 1 ബി വിസ ഉപഭോക്താക്കൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ടെക്കികൾക്ക് ദോഷകരമാകില്ലെന്നാണ് വിലയിരുത്തൽ. 1125 ഡോളർ (₹75000) ആണ് അധിക ഫീസ് ഒരാൾക്ക് ഈടാക്കിയിരുന്നത്.

കടുത്ത പ്രാദേശിക വാദത്തിന്റെ വക്താവായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരത്തിൽ എത്തിയത് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ താമസിക്കുന്നതിനുള്ള നിയമങ്ങളിൽ നിയന്ത്രണം വന്നിരുന്നു. ഇത് ഇന്ത്യയിൽ നിന്നുള്ള എച്ച് 1 ബി വിസ ഉള്ളവരെയും ബാധിച്ചേക്കുമെന്ന് സംശയം ഉയർന്നിരുന്നു. പുതിയ നിയന്ത്രണങ്ങൾ അമേരിക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുള്ള നടപടിയായാണ് വീക്ഷിക്കപ്പെടുന്നത്. ഇതിൽ ഇന്ത്യൻ കന്പനികൾക്ക് ആശങ്കയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ