/indian-express-malayalam/media/media_files/XgPOEwQErkuX6Q30y84d.jpg)
US thwarted plot to kill Khalistan separatist Pannun, warned India, says report
ഖലിസ്ഥാൻ വിഘടനവാദിയായ ഗുർപത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാനുള്ള ഗൂഢാലോചന അമേരിക്ക പരാജയപ്പെടുത്തിയതായും, 'ഇക്കാര്യത്തില്‍ അമേരിക്ക ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന ഇന്ത്യൻ സർക്കാരിന്‍റെ ആശങ്കയിൽ മുന്നറിയിപ്പ് നൽകിയിരുന്നതായും' യുകെ ആസ്ഥാനമായുള്ള ദിനപത്രം ഫിനാൻഷ്യൽ ടൈംസ്, ഒന്നിലധികം വാര്‍ത്താശ്രോതസ്സുകളെ ഉദ്ധരിച്ച്, റിപ്പോർട്ട് ചെയ്തു.
ജൂണിൽ വാൻകൂവറിൽ ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്‍റെ മരണവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ട് എന്നും കനേഡിയൻ സുരക്ഷാ ഏജൻസികൾ അത് അന്വേഷിക്കുന്നുവെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. കാനഡയുടെ ആരോപണങ്ങൾ 'അസംബന്ധവും' 'പ്രചോദിതവുമാണ്' എന്ന് ഇന്ത്യൻ സർക്കാർ പറഞ്ഞു.
യുഎസ് ഇൻപുട്ടുകളെ ഇന്ത്യ ഗൗരവമായി കാണുന്നു
സുരക്ഷയെക്കുറിച്ചുള്ള യുഎസ് ഇൻപുട്ടുകൾ 'ഗൗരവമായി' എടുക്കുന്നുവെന്നും ഈ സന്ദർഭത്തിലെ 'പ്രശ്നങ്ങൾ' പരിശോധിച്ചുവരികയാണെന്നും ഇന്ത്യ പറഞ്ഞു.
"ഇന്ത്യ-യുഎസ് സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സമീപകാല ചർച്ചകൾക്കിടയിൽ, സംഘടിത കുറ്റവാളികൾ, തോക്കുധാരികൾ, തീവ്രവാദികൾ തുടങ്ങിയവർ തമ്മിലുള്ള അവിശുദ്ധ കൂട്ട്കെട്ടു സംബന്ധിച്ച ചില ഇൻപുട്ടുകൾ യുഎസ് പങ്കിട്ടു. ആ ഇൻപുട്ടുകൾ ഇരു രാജ്യങ്ങൾക്കും ആശങ്കയുണ്ടാക്കുന്നതാണ്. ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ഇരുഭാഗങ്ങളും തീരുമാനിച്ചു," എഫ്‌ടി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, വിദേശകാര്യ മന്ത്രാലയത്തിന്‍റെ (എംഇഎ) ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്‌ചി ബുധനാഴ്ച പറഞ്ഞു.
"ഈ ഇൻപുട്ടുകളെ ഇന്ത്യ ഗൗരവമായി കാണുന്നു, കാരണം അത് നമ്മുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങളെയും ബാധിക്കുന്നതാണ്. യുഎസ് ഇൻപുട്ടുകളുടെ പശ്ചാത്തലത്തിലുള്ള പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ചു വരികയാണ്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, ന്യൂഡൽഹിയിലെ യുഎസ് എംബസിയുടെ വക്താവ് പറഞ്ഞതിങ്ങനെ.
"ഞങ്ങളുടെ പങ്കാളികളുമായുള്ള നയതന്ത്ര, നിയമപാലക, ഇന്റലിജൻസ് ചർച്ചകളെക്കുറിച്ച് ഞങ്ങൾ അഭിപ്രായം പറയില്ല."
Read Here: US thwarted plot to kill Khalistan separatist Pannun, warned India, says report
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.