/indian-express-malayalam/media/media_files/2026/01/15/iran1-2026-01-15-17-50-47.jpg)
US- Iran Tension Updates
US- Iran Tension Updates: വാഷിംഗ്ടൺ: ഇറാനിൽ വസിക്കുന്ന തങ്ങളുടെ പൗരന്മാരോട് രാജ്യം ഉടൻ വിട്ടുപോകണമെന്ന് കർശന നിർദ്ദേശം നൽകി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ഇറാനിലെ നിലവിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്നും ഏതു നിമിഷവും കാര്യങ്ങൾ കൈവിട്ടുപോകാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇറാനിലെ വെർച്വൽ യുഎസ് എംബസി വഴിയാണ് ഈ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
Also Read: യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ; മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യമന്ത്രി
നിലവിൽ ലഭ്യമായ വാണിജ്യ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാൻ പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടു. വൈകും തോറും വിമാനത്താവളങ്ങളും അതിർത്തികളും അടയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്ര ദുഷ്‌കരമാകും.
രാജ്യം വിടാൻ അമേരിക്കൻ സർക്കാരിന്റെ സഹായം പ്രതീക്ഷിക്കരുത് എന്ന് മുന്നറിയിപ്പിൽ പ്രത്യേകം പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗികമായ ഒഴിപ്പിക്കൽ നടപടികൾ സാധ്യമായെന്നു വരില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Also Read:ട്രംപ് കുറ്റവാളി, ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി
ഇറാനിൽ തങ്ങുന്ന വിദേശികൾ ചോദ്യം ചെയ്യപ്പെടാനോ അന്യായമായി തടങ്കലിലാക്കപ്പെടാനോ സാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഭയപ്പെടുന്നു.ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടേക്കാം. ഇത് സഹായം തേടുന്നതിന് തടസ്സമാകും.
Also Read:ഇറാനിൽ ഇന്ത്യൻ കപ്പൽ ജീവനക്കാർ തടവിൽ; നയതന്ത്ര സഹായത്തിനായി ഇന്ത്യൻ എംബസി രംഗത്ത്
ഇറാനിലെ ആണവ പദ്ധതിയെക്കുറിച്ചും പ്രാദേശിക സുരക്ഷയെക്കുറിച്ചും ഒമാനിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ അടിയന്തര നീക്കം. ഇറാനിലെ ആഭ്യന്തര അശാന്തിയും വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
Read More:'അടുത്ത ആക്രമണം ഭീകരമായിരിക്കും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us