ന്യൂയോർക്ക്: ടീച്ചറുടെ കസേരയിൽ അറിയാതെ കയറി ഇരുന്നതിന് കുട്ടിയുടെ തട്ടം വലിച്ചൂരിയ അധ്യാപികയെ സ്ക്കൂൾ അധികൃതർ പുറത്താക്കി. അമേരിക്കയിലെ ബ്രോണക്സിൽ ഇന്നലെയാണ് സംഭവം നടന്നത്. ക്ലാസിൽ അച്ചടക്കലംഘനം നടത്തി എന്നാരോപിച്ചാണ് അധ്യാപിക കുട്ടിയുടെ തട്ടം വലിച്ചൂരിയത്. തട്ടം വലിച്ചൂരാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ വലത് കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ പ്രമുഖ പത്രമായ ദ ന്യുയോർക്ക് പോസ്റ്റാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

അധ്യാപികയുടെ പ്രവർത്തിയെ യാതൊരു വിധത്തിലും ന്യായീകരിക്കുന്നില്ലെന്നും ഇവരെ പുറത്താക്കുന്നതായും സ്ക്കൂൾ അധികൃതർ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട് .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ