/indian-express-malayalam/media/media_files/gYJE5PGt3dGAWHo1T2OL.jpg)
ഡൽഹി വിമാനത്താവളത്തിനടുത്തുള്ള വെരിന്റ് ഓഫീസ്
സൈപ്രസ് കോൺഫിഡൻഷ്യൽ ഇൻവെസ്റ്റിഗേഷൻ വെളിപ്പെടുത്തിയ ആഗോള പണമൊഴുക്കിന്റെ ശ്രദ്ധയിൽപ്പെട്ട നിരവധി സ്ഥാപനങ്ങളിൽ, ഇന്ത്യയിലും സഹസ്ഥാനപങ്ങളും പ്രവർത്തന ശൃംഖലയുള്ള യുഎസ് നിരീക്ഷണ ഭീമനായ വെരിന്റ് സിസ്റ്റംസ് ഉൾപ്പെടുന്നു.
ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളും (ഐസിഐജെ) ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെ 65 മാധ്യമ സ്ഥാപനങ്ങളും ചേർന്ന് സൈപ്രസ് ആസ്ഥാനമായുള്ള ആറ് ഓഫ്‌ഷോർ സേവന ദാതാക്കളിൽ നിന്നുള്ള 3.6 ദശലക്ഷം രേഖകൾ സൂക്ഷ്മമായി പരിശോധിച്ച് നടത്തിയ അന്വേഷണമാണ് സൈപ്രസ് കോൺഫിഡൻഷ്യൽ.
സേവന ദാതാക്കളിൽ ഒരാളായ ക്രിപ്‌റ്റോഡയറക്‌റ്റിൽ നിന്നുള്ള ഡാറ്റ, ന്യൂയോർക്കിലെ മെൽവില്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെരിന്റ് സിസ്റ്റംസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലോകമെമ്പാടുമുള്ള ഓഫീസുകളുടെ ശൃംഖലയെക്കുറിച്ചും ഇതുവരെ പുറംലോകം അറിയാത്ത വിവരമാണ് നൽകുന്നത്.
ഗവൺമെന്റുകൾക്ക് വേണ്ടി മാത്രമായി വെരിന്റ്, 2021-ൽ, കോഗ്നൈറ്റ് എന്ന പുതിയ കമ്പനി രൂപീകരിച്ചു, അതിനുശേഷം "ഏകാധിപത്യ ഭരണകൂടങ്ങൾക്ക്" വേണ്ടി സ്പൈവെയർ വിൽക്കുന്നു എന്നാരോപിച്ച് വിമർശനങ്ങൾ നേരിടേണ്ടി വന്നു.
ഔദ്യോഗികമായി ഇസ്രായേൽ കമ്പനിയുടെ രജിസ്ട്രേഷൻ രേഖകൾ അവരുടേത് എങ്കിലും സ്ഥാപനങ്ങളുടെ പേരുകൾ മാറ്റുന്ന രീതി വ്യക്തമാക്കുന്നു: എഫ്രാറ്റ് ഇൻഫോമീഡിയ ലിമിറ്റഡ് കോംവേഴ്സ് ഇൻഫോസിസ് ലിമിറ്റഡായി മാറ്റി; തുടർന്ന് വെരിന്റ് സിസ്റ്റംസ് ലിമിറ്റഡിലേക്കും ഒടുവിൽ 2020-ൽ കോഗ്നൈറ്റ് ടെക്നോളജീസ് ഇസ്രായേൽ ലിമിറ്റഡിലേക്കും ആ പേരുകൾക്ക് രൂപപരിണാമം സംഭവിക്കുന്നു.
സൈപ്രസ് ആസ്ഥാനമായുള്ള മറ്റ് സ്ഥാപനങ്ങളായ പെർമാഡീൽ ലിമിറ്റഡ്, അൽമോഗ്ലോ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പ് കമ്പനികളുടെ ക്രോസ് ഹോൾങ്ങുകൾ കാണിക്കുന്ന സൈപ്രസ് കോൺഫിഡൻഷ്യൽ ഡാറ്റാസെറ്റിൽ വെരിന്റ്/കോഗ്നൈറ്റ് ഗ്രൂപ്പിന്റെ നിരവധി ഘടനാ ചാർട്ടുകൾ ഉണ്ട്. അവസാന കമ്പനി, രേഖകൾ കാണിക്കുന്നത്, മറ്റൊരു കമ്പനിയായ യുടിഎക്സ് ടെക്നോളജീസിന്റെ ആസ്തികളും ബാധ്യതകളും സ്വാംശീകരിക്കുന്നതിനാണ്, ഒരു വർഷത്തിന് ശേഷം ഇത് നിർത്തുകയും സൈപ്രസിൽ "നിക്ഷേപം കൈവശം വയ്ക്കുന്നതിന്" പെർമാഡീൽ സ്ഥാപിക്കുകയും ചെയ്തു.
2020 നവംബർ 16-ന്, വെരിന്റ് സിസ്റ്റംസ് ലിമിറ്റഡ് കോഗ്‌നൈറ്റ് ടെക്നോളജീസ് ഇസ്രായേൽ ലിമിറ്റഡിനെ പിരിച്ചുവിട്ടതായി രേഖകൾ കാണിക്കുന്നു - ഇത് 2021 ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ചു.
ആ വർഷം ഡിസംബറിൽ, കോഗ്‌നൈറ്റ് ഒരു വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു, "കൂലിക്ക് വേണ്ടി നിരീക്ഷണം" നടത്തുന്നതിനെ കുറിച്ച് മെറ്റ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. "സൈബർ കൂലിപ്പടയാളികൾ" എന്ന് വിളിക്കുന്ന ഏഴ് കമ്പനികളിൽ ഒന്നായി കോഗ്‌നൈറ്റിനെ അവർ ഉൾപ്പെടുത്തിയിരുന്നു.
ഈ കമ്പനികൾ തങ്ങളുടെ സേവനങ്ങൾ കുറ്റവാളികളെയും ഭീകരവാദികളെയും മാത്രം ലക്ഷ്യമിടുന്നതായി അവകാശപ്പെടുമ്പോൾ, മെറ്റയുടെ അന്വേഷണത്തിൽ അവരുടെ ലക്ഷ്യം അതിൽ കൂടുതലും വിവേചനരഹിതവുമാണെന്ന് കണ്ടെത്തി. അവരുടെ നിരീക്ഷണകൂലിപ്പണിക്ക് കീഴിൽ “മാധ്യമപ്രവർത്തകർ, വിമതർ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ വിമർശിക്കുന്നവർ, പ്രതിപക്ഷ അംഗങ്ങളുടെ കുടുംബങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നു." എന്നും വെളിപ്പെട്ടു.
മെറ്റാ അപായ മണി മുഴക്കി
മാധ്യമപ്രവർത്തകരെയും വിമതരെയും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ വിമർശകരെയും വിവേചനരഹിതമായി ടാർഗെറ്റുചെയ്യുന്ന ഏഴ് സൈബർ കൂലിപ്പടയാളികളിൽ ഒരാളാണ് ഇതെന്ന് 2021 ഡിസംബറിൽ, മെറ്റാ ആരോപിച്ചു. ഇതിന് ശേഷം കോഗ്നൈറ്റ്, ഓഹരി ഉടമകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാവുകയും നിയമനടപടി നേരിടുകയും ചെയ്തു.
ഈ ഏഴ് നിരീക്ഷണ സംവിധാനവും ഇന്ത്യ, ഇസ്രായേൽ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ടാണെന്ന് മെറ്റ വെളിപ്പെടുത്തി. തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതായി മെറ്റ അവകാശപ്പെട്ടു.
ഫെയ്‌സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, മറ്റ് വെബ്‌സൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള വ്യാജ അക്കൗണ്ടുകൾ നിയന്ത്രിക്കാനും സോഷ്യൽ എഞ്ചിനീയർ ചെയ്യാനും ഡാറ്റ ശേഖരിക്കാനുമായി കോഗ്‌നൈറ്റ് “ആക്സസ് (access) വിൽക്കുന്നു…” എന്ന് മെറ്റ ആരോപിച്ചു.
മെറ്റാ റിപ്പോർട്ടിനെത്തുടർന്ന്, കോഗ്നൈറ്റ് അതിന്റെ ഓഹരി ഉടമകളിൽ നിന്ന് നിന്ന് ക്ലാസ് നടപടികളുടെ രൂപത്തിൽ ഒരു കൂട്ടം നിയമപരമായ വെല്ലുവിളികൾ നേരിട്ടു, കമ്പനി വിവരങ്ങൾ മറച്ചുവെക്കുകയും രഹസ്യാന്വേഷണ ഉപകരണങ്ങളും സേവനങ്ങളും നൽകുകയും ചെയ്തു, ഇത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ച് കമ്പനിയെ കാര്യമായ സാമ്പത്തിക സ്ഥിതിയെ അപകടത്തിലാക്കുകയും, സൽപ്പേരിന് കളങ്കം ചാർത്തുകയും ചെയ്യുന്നു.
ഈ വർഷം മാർച്ചിൽ, ഫിനാൻഷ്യൽ ടൈംസ് (ലണ്ടൻ) റിപ്പോർട്ട് ചെയത് പെഗാസസ് അഴിമതിയെത്തുടർന്ന് - ഇസ്രായേലി സ്ഥാപനമായ എൻഎസ്ഒയുടെ പെഗാസസ് സ്പൈവെയറിന്റെ സാധ്യതയുള്ള ടാർഗെറ്റ് ലിസ്റ്റിൽ ചില ഇന്ത്യക്കാർ ഉണ്ടെന്ന വെളിപ്പെടുത്തലുകൾ വന്നു. - ഇന്ത്യ "എതിരാളി (റൈവൽ) അഥവാ പകരം" സ്പൈവെയർ അന്വേഷിക്കുകയാണെന്നും, 120 മില്യൺ ഡോളർ വരെ പുതിയ സ്പൈവെയർ കരാറുകളിലൂടെ ചെലവഴിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ കോഗ്നൈറ്റ് ആണ് മുന്നിൽ എന്നും ആ റിപ്പോർട്ടിൽ വ്യക്തതയോടെ സൂചിപ്പിച്ചിരുന്നു.
നിരീക്ഷണത്തിനായി എൻഎസ്ഒയുടെ പെഗാസസ് സോഫ്‌റ്റ്‌വെയർ വാങ്ങിയെന്നത് ഇന്ത്യൻ സർക്കാർ നിഷേധിച്ചു, 2022 ഓഗസ്റ്റ് 25-ന്, പരിശോധിച്ച ഫോണുകളിൽ സ്‌പൈവെയർ ഉപയോഗിക്കുന്നതിന് നിർണായകമായ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അവകാശപ്പെട്ടു. എന്നാൽ വിദഗ്ധ സമിതിയുമായി സർക്കാർ സഹകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണയും ചൂണ്ടിക്കാട്ടി.
യുഎസ് മാർക്കറ്റ് റെഗുലേറ്ററുമായി ബന്ധപ്പെട്ട 2020-ലെ രേഖൾ ഉൾപ്പെടെ സൈപ്രസിന്റെ കൈവശമുള്ള രഹസ്യ ഡാറ്റ കാണിക്കുന്നത്, ഇന്ത്യയിലെ നാലെണ്ണം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 69 അനുബന്ധ കമ്പനികളെ വെരിന്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വെരിന്റ് സിഇഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്; വെരിന്റ് സൈബർ ഇന്റലിജൻസ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്; വെരിന്റ് സിസ്റ്റംസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്; വിറ്റ്‌നസ് സിസ്റ്റംസ് സോഫ്റ്റ്‌വെയർ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്. എന്നിവയാണ് ആ കമ്പനികൾ. 2021-ൽ ആഗോളതലത്തിൽ കോഗ്‌നൈറ്റിന്റെ സ്പിൻ-ഓഫിനെത്തുടർന്ന്, കോഗ്‌നൈറ്റ് അനലിറ്റിക്‌സ് ഇന്ത്യ, ഇന്ത്യയിലെ കമ്പനിയുടെ ഭാഗമായി.
ന്യൂഡൽഹിയിൽ, ബിഖാജി കാമ പ്ലേസിലെ കോഗ്‌നൈറ്റ് അനലിറ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ലിസ്റ്റുചെയ്ത വിലാസം കമ്പനിയുടെ "രജിസ്റ്റർ ചെയ്ത വിലാസം" ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫീസാണ്. വെരിന്റ് സിഇഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് ഡൽഹി വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റിയിലാണ്, ഏകദേശം 50 ജീവനക്കാരുണ്ട്.
വെരിന്റ് സിഇഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കമ്പനിയായ കോഗ്‌നൈറ്റ് നിലവിൽ അവരുടെ ഭാഗമല്ലെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി കമ്പനിയുടെ പ്രതിനിധികൾ പറഞ്ഞു.
ഈ ഇന്ത്യൻ സബ്‌സിഡിയറികളുടെ വരുമാനത്തിന്റെ ഗണ്യമായ പങ്ക്, ഗ്രൂപ്പിന്റെ ഇസ്രായേലിലും ഹോങ്കോങ്ങിലുമുള്ള സബ്‌സിഡിയറികളിൽ നിന്നാണ് എന്നാണ് അവരുടെ ബാലൻസ് ഷീറ്റുകളുടെ സൂക്ഷ്മപരിശോധന കാണിക്കുന്നത്.
ഉദാഹരണത്തിന്, 2021 മാർച്ചിൽ അവസാനിച്ച വർഷത്തിൽ, വെരിന്റ് സിഇഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മൊത്തം വരുമാനം 128.21 കോടി രൂപയും അറ്റാദായം 8.05 കോടി രൂപയും നേടി.
അതേ വർഷം തന്നെ, വെരിന്റ് അമേരിക്കാസ്, യു എസ് എ യിലെ സേവനങ്ങളിൽ നിന്നുള്ള വരുമാനം - അതിന്റെ ഹോൾഡിങ് കമ്പനിയും അതുവഴി ബന്ധപ്പെട്ട പാർട്ടിയും - 60.61 കോടി രൂപയായിരുന്നു, ആ വർഷത്തെ മൊത്തം വരുമാനത്തിന്റെ പകുതിയിൽ താഴെ മാത്രം.
കൂടാതെ, വെരിന്റ് സിഇഎസ് ഇന്ത്യക്ക് ഇസ്രായേലിലെ ഒരു അനുബന്ധ സ്ഥാപനവുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു - കോഗ്നൈറ്റ് ടെക്നോളജീസ് ഇസ്രായേൽ ലിമിറ്റഡ്. വെരിന്റ് സിഇഎസ് ഇന്ത്യ കോഗ്‌നൈറ്റ് ടെക്‌നോളജീസ് ഇസ്രായേലിൽ നിന്ന് 21.84 കോടി രൂപയുടെ സാധനങ്ങളും 15.96 ലക്ഷം രൂപയുടെ ആസ്തികളും വാങ്ങിയപ്പോൾ, സേവനം വാഗ്ദാനം ചെയ്തതിന് ഈ ഇസ്രായേലി അനുബന്ധ സ്ഥാപനത്തിൽ നിന്ന് 3.32 കോടി രൂപ വരുമാനം നേടി.
മറ്റൊരു അനുബന്ധ ഇടപാടിൽ, വെരിന്റ് സിഇഎസ് ഇന്ത്യ, ഹോങ്കോങ്ങിലെ മറ്റൊരു സഹ അനുബന്ധ സ്ഥാപനമായ വെരിന്റ് സിസ്റ്റംസ് (ഏഷ്യ പസഫിക്) ലിമിറ്റഡ്, സേവന കയറ്റുമതിക്കായി ഹോങ്കോങിൽ നിന്ന് 2.02 കോടി രൂപ വരുമാനം നേടി.
കോഗ്‌നൈറ്റ് അനലിറ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചിടത്തോളം, 2023 മാർച്ചിൽ അവസാനിച്ച വർഷത്തിൽ, കമ്പനിയുടെ മൊത്തം വരുമാനം 41.6 കോടി രൂപയായി കുറഞ്ഞു. 2022 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ഇത് 55 കോടി രൂപയായിരുന്നു. അറ്റാദായം 2022 മാർച്ചിൽ 6.13 കോടി രൂപയായിരുന്നത് 2023 മാർച്ചിൽ 3.04 കോടിയായും കുറഞ്ഞു.
2022 മാർച്ചിൽ അവസാനിക്കുന്ന മറ്റൊരു ഇന്ത്യൻ ഉപസ്ഥാപനമായ വെരിന്റ് സിസ്റ്റംസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും പുതിയ സാമ്പത്തിക രേഖ പ്രകാരം, കമ്പനി ഇന്ത്യയിൽ ആദായനികുതി വകുപ്പുമായി നിരവധി തവണ ഇടപെട്ടിട്ടുണ്ടെന്നും 2010-11 വർഷത്തേക്ക് കുടിശ്ശികയുള്ള 32 ലക്ഷം രൂപ പിഴ ചുമത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായും ബാലൻസ് ഷീറ്റുകൾ കാണിക്കുന്നു. 2017-18 വർഷത്തെ “അനുവദിക്കാത്ത ചെലവുകൾ ” എന്ന് നിലയിലുള്ള മൊത്തം 4.8 കോടി രൂപ സംബന്ധിച്ചതാണ് ഏറ്റവും പുതിയ “തർക്കത്തിലുള്ള” തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.