വാ​ഷി​ങ്ട​ൺ: ആ​റ് മു​സ്ലിം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള​ള​വ​ര്‍​ക്കു യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വി​ന് സു​പ്രീംകോ​ട​തി​യു​ടെ പൂ​ർ​ണ അം​ഗീ​കാ​രം. ഛാഡ്, ​ഇ​റാ​ൻ, ലി​ബി​യ, സൊ​മാ​ലി​യ, സി​റി​യ, യെ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കാ​ണ് വി​ല​ക്ക് ബാ​ധ​ക​മാ​കു​ക.

അധികാരത്തിലെത്തിയ ഡോണള്‍ഡ് ട്രംപിന്റെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധം ഏര്‍പ്പെടുത്തിയത്. ഈ തീരുമാനം പല കോടതികളും സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രംപിന് സന്തോഷം നല്‍കുന്ന തീരുമാനമാണ് യുഎസ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഇന്നലെ വിഷയം പരിഗണിച്ച ഒന്പത് അംഗ ജഡ്ജിങ് പാനലിലെ ഏഴ് പേരും യാത്രാ നിരോധത്തിന് കീഴ്കോടതികള്‍ ഏര്‍പ്പെടുത്തിയ സ്റ്റേ എടുത്തുകളഞ്ഞു. എന്നാല്‍ ജസ്റ്റിസ് റൂത്ത് ബാഡര്‍ ഗിന്‍സ്ബെര്‍ഗ്, സോണിയ സോറ്റോമേയര്‍ എന്നിവര്‍ യാത്രാനിരോധം റദ്ദാക്കണമെന്നാവശ്യപ്പെട്ടു. സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, റിച്ചമണ്ട്, വിർജീനിയ എന്നിവിടങ്ങളിലെ ഫെഡറൽ കോടതികളും ഈ വിഷയത്തില്‍ കൂടുതല്‍ വാദങ്ങൾ ഈ ആഴ്ച കേൾക്കും.

ജനുവരിയിലാണ് ഒന്പത് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധം ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിറക്കുന്നത്. 90 ദിവസത്തേക്കായിരുന്നു ഈ നിരോധം. കൂടാതെ അഭയാര്‍ഥികളുടെ രാജ്യത്തേക്കുള്ള വരവ് പൂര്‍ണമായും തടഞ്ഞു. എന്നാല്‍ മാര്‍ച്ചില്‍ ഇറാഖിനെ നിരോധ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള നിരോധം എടുത്തു കളയുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook