ദമാസ്‌കസ്: സിറിയയിൽ ബാഷർ അൽ അസദ് ഭരണകൂടം വിമത പ്രദേശത്ത് രാസായുധം പ്രയോഗിച്ചതിനെതിരെ അമേരിക്കയുടെ സൈനിക നടപടി. ബാഷർ അൽ അസദ് ഭരണകൂടത്തിനെതിരെയെന്ന് വ്യക്തമാക്കി, ഷോയരാത്ത് വ്യോമത്താവളത്തിൽ അമ്പത് ടോമോഹോക് മിസൈലുകൾ അമേരിക്കൻ സൈന്യം വർഷിച്ചു.

വിമതർക്കെതിരെ ബാഷർ അൽ അസദ് ഭരണകൂടം നടത്തിയ രാസായുധ ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം എൺപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനുള്ള മറുപടിയാണ് മിസൈൽ ആക്രമണത്തിലൂടെ അസദ് ഭരണകൂടത്തിന് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ 3.45 ഓടെയാണ് സിറിയൻ വ്യോമത്താവളത്തിൽ ആക്രമണം നടന്നത്. ന്യൂയോർക് ടൈംസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 59 മിസൈലുകളാണ് വിക്ഷേപിച്ചത്.

ബാഷർ അൽ അസദ് നടത്തിയത് നീതീകരിക്കാനാകാത്ത കൊലപാതകമാണെന്ന് ട്രംപ് പത്രസമ്മേളനത്തിൽ പറഞ്ഞു. “അമേരിക്കയുടെ ദേശീയ താത്പര്യം മുൻനിർത്തിയാണ് സിറിയ ആക്രമിക്കാൻ പറയുന്നത്. നിരായുധരും നിസഹായരുമായ മനുഷ്യരുടെ ജീവനെടുക്കുന്ന വിധത്തിൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ