scorecardresearch

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഇന്ത്യയിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടില്ലേഴ്സൺ കാണും

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഇന്ത്യയിലെത്തി

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഇന്ത്യയിലെത്തി. ആദ്യമായി ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ടില്ലേഴ്സൺ ഇന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടില്ലേഴ്സൺ കാണും.

ഇ​രു​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ​ബ​ന്ധ​വും ഭൂ​രാ​ഷ്ട്ര​ത​ന്ത്ര​വും മെ​ച്ച​പ്പെ​ടാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ൾ ടില്ലേഴ്സണി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് ടില്ലേഴ്സൺ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ സു​ര​ക്ഷി​ത താ​വ​ളം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ഭീ​ക​ര​ർ​ക്ക് എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നു ടി​ല്ലേ​ഴ്സ​ൺ പാ​ക് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇന്ത്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള പര്യടനം ടില്ലേഴ്സൺ ഒക്ടോബർ 20നാണ് ആരംഭിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Us state secretary rex tillerson in india