വാഷിങ്‌ടൺ: ലോകാരോഗ്യസംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്. ലോകാരോഗ്യസംഘടന വിടുന്നതായി അമേരിക്ക ഔദ്യോഗികമായി ഐക്യരാഷ്‌ട്രസഭയെ അറിയിച്ചു. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിനു അമേരിക്ക കത്ത് നൽകി. ജൂലെെ ആറ് തിങ്കളാഴ്‌ചയാണ് അമേരിക്ക ഔദ്യോഗികമായി കത്ത് നൽകിയത്. ലോകാരോഗ്യസംഘടന വിടുന്ന രാജ്യം ഒരു വർഷം മുൻപ് രേഖാമൂലം അറിയിക്കണമെന്ന നിബന്ധനയുണ്ട്. ഇതേ തുടർന്നാണ് അമേരിക്ക ഐക്യരാഷ്‌ട്രസഭയ്‌ക്ക് കത്ത് നൽകിയത്. അടുത്ത വർഷം ജൂലെെ ആറിനു അമേരിക്കയ്‌ക്ക് ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ചു പുറത്തുകടക്കാം.
Read Also: Horoscope Today July 08, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേയ് 29 നാണ് ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. തുടരെ തുടരെയുള്ള വിമർശനങ്ങൾക്ക് പിന്നാലെ ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. കൊറോണ വെെറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ലോകാരോഗ്യസംഘടനയ്‌ക്കെതിരെ അമേരിക്ക രംഗത്തെത്തിയത്. വെെറസിന്റെ ഉറവിടം ചെെനയാണെന്ന് ട്രംപ് വാദിച്ചിരുന്നു. എന്നാൽ, ലോകം ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ഇത്തരം കുപ്രചരണങ്ങൾ നടത്തരുതെന്നായിരുന്നു ലോകാരാഗ്യസംഘടനയുടെ മറുപടി. ഇതോടെ ലോകാരാേഗ്യസംഘടനയെ നിയന്ത്രിക്കുന്നത് ചെെനയാണെന്ന് ട്രംപ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ട്രംപ് മേയിൽ അറിയിച്ചത്.
Read Also: പൗരത്വം, ദേശീയത, മതേതരത്വം പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലിബസ്
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗത്തെ പ്രതിരോധിക്കാൻ ലോകാരോഗ്യസംഘടന ഒന്നും ചെയ്‌തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. സംഘടനയ്‌ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യസംഘടനകള്‍ക്ക് നല്‍കുമെന്നും ഡൊണാൾഡ് ട്രംപ് അറിയിക്കുകയായിരുന്നു. 3,000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യസംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. ചെെനയേക്കാൾ അധികം ധനസഹായം തങ്ങളാണ് നൽകുന്നതെന്നും എന്നാൽ ലോകാരോഗ്യസംഘടനയ്‌ക്ക് മേൽ പൂർണ ആധിപത്യം ചെെനയ്‌ക്കാണെന്നും ട്രംപ് ആരോപിച്ചിരുന്നു. രോഗപ്രതിരോധത്തിനായി ഒന്നും ചെയ്യാൻ സാധിക്കാത്ത ലാേകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും തങ്ങൾ ഉപേക്ഷിക്കുകയാണെന്നും ട്രംപ് മേയിൽ പ്രഖ്യാപിച്ചിരുന്നു.